നേതാക്കളുടെ തടി പോകുന്ന രേഖകൾ രാഹുലിന്റെ പക്കലുണ്ട്: പത്മജ

തിരുവനന്തപുരം
ഷാഫി പറമ്പിൽ സ്‌നേഹം കൊണ്ടല്ല രാഹുലിനെ സംരക്ഷിക്കുന്നതെന്നും പല നേതാക്കളുടെയും തടി പോകുന്ന രേഖകൾ അയാളുടെ കൈയിലുള്ളതുകൊണ്ടാണെന്നും പത്‌മജാ വേണുഗോപാൽ. എംഎൽഎ സ്ഥാനം രാജിവയ്‌ക്കണമെന്നു പറഞ്ഞ നേതാക്കൾ പെട്ടെന്ന് നിശ്ശബ്‌ദരായതിന് കാരണം സ്വന്തം തടി പേടിച്ചിട്ടാണ്. കെ സി വേണുഗോപാലിന്റെ ഭാര്യക്കുപോലും 15 മിനിറ്റിനുള്ളിൽ പോസ്‌റ്റ് പിൻവലിക്കേണ്ടി വന്നു.
രാഹുലിന്റെയും ഷാഫിയുടെയും സൈബർ ടീം കൂലിക്ക് ആളെവച്ചാണ് വൃത്തികേടുകൾ കാട്ടിക്കൂട്ടുന്നത്. രാഹുൽ ഗാന്ധി പറഞ്ഞാലും രാഹുൽ കേൾക്കില്ല. പരാതി കിട്ടിയിട്ടും എഐസിസിയെയോ കെപിസിസിയെയോ വി ഡി സതീശൻ അറിയിക്കാത്തത് എന്തുകൊണ്ടാണ്. ഇവർ നിശ്ശബ്‌ദരാകാൻ രാഹുലിന്റെ കൈയിലുള്ള ആയുധം എന്താണെന്ന് കാലം തെളിയിക്കും.
വേണമെങ്കിൽ ഒരു അന്വേഷണ കമീഷനെക്കൂടി കോൺഗ്രസ് വച്ചേക്കാം. പിന്നീട് വിശുദ്ധനായി പ്രഖ്യാപിക്കും. പരാതി പറഞ്ഞവർ മോശക്കാരുമാകും. അതാണ് കോൺഗ്രസിന്റെ പാരമ്പര്യം. കരുണാകരനെ മാത്രമല്ല, അദ്ദേഹത്തിന്റെ ഭാര്യയെയും ഇൗ ‘മാന്യൻ’ അപമാനിച്ചു. സ്‌ത്രീകൾക്ക് നീതി കിട്ടുമെന്ന് വിശ്വാസമില്ലെന്നും പത്മജ വാർത്താസമ്മേളനത്തിൽ പറഞ്ഞു.









0 comments