ad
Deshabhimani

print edition പി വി കെ കടമ്പേരിയെ അനുസ്‌മരിച്ചു

പി വി കെ കടമ്പേരി  പുരസ്കാരം  ചിത്രകാരി  എസ്‌ എൻ ദക്ഷിണയ്‌ക്ക്‌ മുൻ മന്ത്രി വി ശിവൻകുട്ടി സമ്മാനിക്കുന്നു

പി വി കെ കടമ്പേരി പുരസ്കാരം ചിത്രകാരി എസ്‌ എൻ ദക്ഷിണയ്‌ക്ക്‌ മുൻ മന്ത്രി വി ശിവൻകുട്ടി സമ്മാനിക്കുന്നു

വെബ് ഡെസ്ക്

Published on Aug 04, 2026, 01:30 AM | 1 min read

തളിപ്പറമ്പ്: ബാലസംഘം സംസ്ഥാന രക്ഷാധികാരിയും കലാ സാംസ്കാരിക പ്രവർത്തകനും എഴുത്തുകാരനുമായ പി വി കെ കടമ്പേരിയുടെ 12–ാം ചരമ വാർഷികാചരണം വി ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. ബാലസംഘം, കടമ്പേരി സിആർസി, പി വി കെ ഫൗണ്ടേഷൻ എന്നിവർ ചേർന്നാണ്‌ അനുസ്‌മരണം സംഘടിപ്പിച്ചത്‌. സംസ്ഥാന പ്രസിഡന്റ്‌ പ്രവിഷ പ്രമോദ് അധ്യക്ഷയായി. സംസ്ഥാന കമ്മിറ്റിയും പി വി കെ കടമ്പേരി സ്മാരക ട്രസ്റ്റും കുട്ടി പ്രതിഭകൾക്ക്‌ ഏർപ്പെടുത്തിയ പി വി കെ കടമ്പേരി സ്മാരക പുരസ്കാരം തിരുവനന്തപുരം സ്വദേശി ചിത്രകാരി എസ്‌ എൻ ദക്ഷിണയ്‌ക്ക്‌ ശിവൻകുട്ടി സമ്മാനിച്ചു. സംസ്ഥാന കൺവീനർ എം പ്രകാശൻ ക്യാഷ്‌ അവാർഡ്‌ നൽകി.


പി വി കെ കടമ്പേരി ബാലവേദി പുരസ്കാരം ചവനപ്പുഴ ഇ എം എസ്‌ ഗ്രന്ഥാലയത്തിന്‌ സമ്മാനിച്ചു. പി വി ഗോപിനാഥ്, സംസ്ഥാന സെക്രട്ടറി ഡി എസ് സന്ദീപ്, വിനോദ് പാച്ചേനി, വി പുരുഷോത്തമൻ, കെ സൂര്യ, എം പി ഗോകുൽ, കെ എം പ്രസീദ് എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home