സമൂഹത്തിൽ കലാപത്തിന് ശ്രമിച്ചെന്നും എഫ്ഐആറിൽ
ഫോൺചോർത്തൽ ; അൻവറിന് വീണ്ടും നോട്ടീസ്

കൊച്ചി
സംസ്ഥാനത്തെ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ ഫോൺവിളികൾ ചോർത്തിയ കേസിൽ നിലമ്പൂരിലെ സ്വതന്ത്ര സ്ഥാനാർഥികൂടിയായ പി വി അൻവറിന് വീണ്ടും ഹൈക്കോടതി നോട്ടീസ്.
ഫോൺകോളുകൾ ചോർത്തിയതായുള്ള അൻവറിന്റെ വെളിപ്പെടുത്തലിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിലാണ് നടപടി. ഹർജിയിൽ ഹെെക്കോടതി അൻവറിന് നേരത്തേ നോട്ടീസ് അയച്ചെങ്കിലും കൈപ്പറ്റിയിരുന്നില്ല. ഇതോടെയാണ് വീണ്ടും നോട്ടീസ് അയക്കാൻ നിർദേശിച്ചത്. സൈബർക്രൈം നിയമപ്രകാരം രജിസ്‌റ്റർചെയ്‌ത കേസിൽ സമൂഹത്തിൽ കലാപത്തിന് ശ്രമിച്ചെന്നും എഫ്ഐആറിലുണ്ട്.









0 comments