ad
Deshabhimani

print edition അനധികൃത സ്വത്തുസമ്പാദന കേസ്‌ ; പി വി അന്‍വറിനെ ഇഡി ചോദ്യം ചെയ്‌തു

P V Anwar ED questioning

എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റിലെ ചോദ്യം ചെയ്യലിന് ഹാജരായശേഷം മടങ്ങുന്ന പി വി അൻവർ

വെബ് ഡെസ്ക്

Published on Jan 09, 2026, 12:15 AM | 1 min read


കൊച്ചി

അനധികൃത സ്വത്തുസമ്പാദന കേസില്‍ മുന്‍ എംഎല്‍എ പി വി അന്‍വറിനെ ഇഡി ചോദ്യം ചെയ്‌ത്‌ വിട്ടയച്ചു. ഇഡി ഓഫീസിൽ വ്യാഴം രാവിലെ 10.30ന്‌ ആരംഭിച്ച ചോദ്യംചെയ്യൽ രാത്രി 10 വരെ നീണ്ടു. കേരള ഫിനാന്‍ഷ്യല്‍ കോര്‍പറേഷനില്‍ (കെഎഫ്‌സി) 2015ല്‍ വായ്പത്തട്ടിപ്പ് നടത്തിയെന്നാണ് കേസ്. നവംബറില്‍ അന്‍വറിന്റെ വീട്ടിലടക്കം ഇഡി പരിശോധന നടത്തിയിരുന്നു.


2015ല്‍ അന്‍വറുമായി ബന്ധമുള്ള മാലാംകുളം കണ്‍സ്ട്രക്ഷന്‍സിന്റെ പേരിലുള്ള 7.5 കോടിയുടെയും പിവിആര്‍ ഡെവലപ്പേഴ്‌സിന്റെ പേരിലെടുത്ത 3.05 കോടിയുടെയും 1.56 കോടിയുടെയും വായ്പകള്‍ തിരച്ചടയ്ക്കാതായതോടെ കോര്‍പറേഷന്റെ 22.3 കോടി രൂപ നിഷ്‌ക്രിയ ആസ്തിയായി മാറിയിരുന്നു. ഒരേ വസ്തുവിന്റെ ഈടില്‍ ഒന്നിലധികം വായ്പകള്‍ അനുവദിച്ചതായും കെഎഫ്‌സി ഉദ്യോഗസ്ഥരുടെ മൊഴികള്‍ ലഭിച്ചു. ഇതില്‍ അന്വേഷണം നടത്തിയ ഇഡി, 2016ല്‍ 14.38 കോടി രൂപയായിരുന്ന അന്‍വറിന്റെ സ്ഥാപനങ്ങളുടെ ആസ്തിമൂല്യം 2021ല്‍ 64.14 കോടിയായെന്ന് കണ്ടെത്തി. തുടർന്നാണ്‌ ചോദ്യം ചെയ്യാൻ വിളിപ്പിച്ചത്‌.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home