അൻവറിന്റെ അക്രമത്തെ വെള്ളപൂശി മാധ്യമങ്ങൾ

മലപ്പുറം : പി വി അൻവർ എംഎൽഎയുടെ നേതൃത്വത്തിൽ നിലമ്പൂർ വനംവകുപ്പ് ഓഫീസ് അടിച്ചുതകർത്ത സംഭവത്തെ വെള്ളപൂശി മാധ്യമങ്ങൾ. അൻവറിനെ റിസോർട്ട് മാഫിയയും വനം കൈയേറ്റക്കാരനുമായി ചിത്രീകരിച്ചിരുന്ന പത്ര–-ദൃശ്യമാധ്യമങ്ങൾ അദ്ദേഹത്തെ ‘പോരാളി’യാക്കുന്നതാണ് കഴിഞ്ഞദിവസം കേരളം കണ്ടത്. മാധ്യമ പ്രവർത്തകരെ അറിയിച്ചശേഷമായിരുന്നു അൻവറിന്റെ സമരനാടകവും ഓഫീസ് ആക്രമണവും.
അൻവറിനെ വെള്ളപൂശുന്നതിൽ യുഡിഎഫ് പത്രമായ മനോരമ മുന്നിട്ടുനിന്നു. വനംവകുപ്പ് ഓഫീസ് ആക്രമണം മറച്ചുവച്ച്, ആദിവാസി യുവാവ് കൊല്ലപ്പെട്ടതിൽ പ്രതിഷേധിച്ച എംഎൽഎയെ അറസ്‌റ്റുചെയ്‌തു എന്നാണ് വാർത്ത. അവസാന ഭാഗത്ത് ഡിഎംകെ പ്രവർത്തകരിൽ ചിലർ ഫോറസ്‌റ്റ് ഓഫീസിനുള്ളിൽ കയറി കസേരയും മറ്റും നശിപ്പിച്ചിരുന്നു എന്ന് ഒതുക്കി.
അവധി ദിവസമായതിനാൽ അടഞ്ഞുകിടന്ന നോർത്ത് ഡിഎഫ്‌ഒ ഓഫീസിന്റെ പ്രധാന ഗേറ്റും പൂട്ടും വാതിലും പൊളിച്ചാണ് സംഘം അകത്തുകയറിയത്. ഓഫീസിനകത്തെ കസേരകളും ജനൽചില്ലുകളും വാതിലും ക്ലോക്കും തല്ലിത്തകർത്തു. നിലമ്പൂർ ജില്ലാ ആശുപത്രിയിലും സംഘർഷമുണ്ടാക്കാൻ ശ്രമിച്ചു. ഇതാണ് മനോരമ നാലു കസേര നശിപ്പിച്ചതിൽ ഒതുക്കിയത്. അൻവറിനെ വനം കൈയേറ്റക്കാരനായി ചിത്രീകരിച്ച് പരമ്പര നൽകിയവരാണ് മനോരമ. ഇടതുപക്ഷത്തെ തള്ളിപ്പറഞ്ഞതോടെ മനോരമയ്‌ക്ക് അൻവർ വിശുദ്ധനായി. ഓഫീസ് ആക്രമണത്തിന്റെ ചിത്രവും കൊല്ലപ്പെട്ട ആദിവാസി യുവാവിന്റെ കുടുംബത്തിന് സർക്കാർ പത്ത് ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ച വാർത്തയും പത്രം മുക്കി. മാതൃഭൂമിയും അൻവറിനെ വീരപുരുഷനാക്കി.
ജമാഅത്തെ ഇസ്ലാമി മുഖപത്രമായ മാധ്യമത്തിലും അൻവറാണ് മുഖ്യവാർത്ത. പ്രതിഷേധത്തിന്റെ ഒന്നിലേറെ ചിത്രം നൽകിയ മാധ്യമം വനംവകുപ്പ് ഓഫീസ് തകർത്തതിന്റെ ചിത്രം മുക്കി. സർക്കാരിന്റെ പ്രതികാരാഗ്നിയാണ് അറസ്‌റ്റിനുപിന്നിലെന്നും തട്ടിവിട്ടു. ദൃശ്യമാധ്യമങ്ങൾ പൂർണമായും അൻവറിനുപിറകെയായിരുന്നു.
സിപിഐ എം പ്രവർത്തകർ ഉൾപ്പെട്ട ചെറിയ അക്രമ സംഭവങ്ങൾപോലും പർവതീകരിച്ച് വാർത്തയും ചിത്രങ്ങളും നൽകുന്നവരാണ് ഒരു ജനപ്രതിനിധിയുടെ നേതൃത്വത്തിൽ പകൽവെളിച്ചത്തിൽ നടത്തിയ അക്രമത്തെ വെള്ളപൂശിയത്. ആത്മഹത്യ









0 comments