അപകീർത്തി പരാമർശം; പി വി അൻവറിന് വക്കീൽ നോട്ടീസ് അയച്ച് പി ശശി

P SASI, P V  ANWAR
വെബ് ഡെസ്ക്

Published on Jan 14, 2025, 12:47 PM | 1 min read

കണ്ണൂർ: വാർത്താ സമ്മേളനത്തിലെ പ്രസ്താവനയ്‌ക്കെതിരെ പി വി അൻവറിന് വക്കീൽ നോട്ടീസ് അയച്ച് പി ശശി. പ്രതിപക്ഷ നേതാവിനെതിരെ ആരോപണം ഉന്നയിച്ചത് പി ശശി ആവശ്യപ്പെട്ടത് പ്രകാരമാണ് എന്നായിരുന്നു അൻവറിന്റെ പരാമർശം. പ്രസ്താവന പിൻവലിച്ച് അൻവർ ഖേദം പ്രകടിപ്പിക്കണമെന്നും അല്ലാത്തപക്ഷം സിവിൽ–ക്രിമിനൽ നടപടികൾ സ്വീകരിക്കുമെന്നും വക്കീൽ നോട്ടീസിൽ വ്യക്തമാക്കുന്നുണ്ട്.
അൻവറിന്റെ ആരോപണങ്ങൾ അടിസ്ഥാനരഹിതവും ദുരുദ്ദേശപരവുമെന്ന് പി ശശി ഇന്നലെ വാർത്താ കുറിപ്പിലൂടെ അറിയിച്ചിരുന്നു. പുതിയ രാഷ്ട്രീയ അഭയം ഉറപ്പിക്കുന്നതിനുവേണ്ടിയുള്ള ഗൂഢാലോചനയാണ് അൻവർ പത്രസമ്മേളനത്തിൽ അവതരിപ്പിച്ചതെന്നും പ്രതിപക്ഷ നേതാവിനോട് മാപ്പ് ചോദിക്കുന്നതിനായി, മുൻകാല ചെയ്തികളുടെ ഉത്തരവാദിത്വം മറ്റുള്ളവരുടെ തലയിൽ കെട്ടിവെച്ച് രക്ഷപെടാനാണ് ശ്രമിക്കുന്നതെന്നും പി ശശി കുറ്റപ്പെടുത്തി.



deshabhimani section

Related News

View More
0 comments
Sort by

Home