ad
Deshabhimani

കട്ടവനും വിറ്റവനും വാങ്ങിയവനും എങ്ങനെ ഒരുപോലെ സോണിയ ​ഗാന്ധിയുടെ വസതിയിൽ എത്തി ?

പാരഡി പാടിയ രാഹുൽ ​ഗാന്ധിക്ക് മറുപടിയുമായി പി രാജീവ്

P Rajeev

പി രാജീവ് (ഇടത്) രാഹുല്‍ ഗാന്ധി (വലത്)

വെബ് ഡെസ്ക്

Published on Mar 30, 2026, 08:06 PM | 1 min read

കൊച്ചി: പോറ്റിയേ കേറ്റിയേ എന്ന പാരഡി ​ഗാനം ആലപിച്ച കോൺ​ഗ്രസ് നേതാവ് രാഹുൽ ​ഗാന്ധിക്ക് മറുപടിയുമായി മന്ത്രി പി രാജീവ്. സ്വർണം കട്ടവനും വിറ്റവനും വാങ്ങിയവനും എങ്ങനെ ഒരുപോലെ എത്തിയതെന്നതിൽ ആദ്യം വ്യക്തത വരുത്തണമെന്ന് രാജീവ് പറഞ്ഞു. വാർത്താ ചാനലിന് നൽകിയ തെരഞ്ഞെടുപ്പ് പരിപാടിയിലായിരുന്നു മന്ത്രിയുടെ പ്രതികരണം.


രാഷ്ട്രീയ നേതാവ് എന്നതിലുപരി രാഹുൽ ഗാന്ധി സോണിയ ഗാന്ധിയുടെ മകൻ കൂടിയാണ്. സോണിയ ഗാന്ധിയുടെ വസതിയിലേക്ക് സ്വർണം കട്ടയാളും വിറ്റയാളും വാങ്ങിയ ആളും എങ്ങനെ ഒരേപോലെ എത്തിയെന്ന് ആരും ഇതുവരെ പറഞ്ഞിട്ടില്ല. ആ നിഗൂഢത ഇപ്പോഴും നിലനിൽക്കുകയാണ്. അതിലാണ് രാഹുൽ ​ഗാന്ധി ആദ്യം വ്യക്തത വരുത്തേണ്ടതെന്നും രാജീവ് കൂട്ടിച്ചേർത്തു.


രാഹുൽ ഗാന്ധിക്ക് നിഷേധിക്കാൻ കഴിയാത്ത സന്തത സഹചാരിയുടെ കാലത്താണ് പോറ്റി ശബരിമലയിൽ കയറിയത്. ശബരിമല സ്വർണക്കൊള്ളയുടെ യഥാർത്ഥ വശം ജനങ്ങൾക്കറിയാം. അവർക്ക് മുന്നിൽ ഉന്നയിക്കാൻ കോൺഗ്രസിന്റെ കൈവശം ഒന്നുമില്ല. പത്ത് വർഷത്തെ സർക്കാർ ഭരണത്തിൽ ചില പ്രശ്‌നങ്ങളുണ്ടെന്ന് പറയുമ്പോൾ അതിനൊക്കെ അക്കമിട്ട് മറുപടി പറയുന്നുണ്ട്. അതിനെതിരെ സ്വർണ കൊള്ള പോലുള്ള വിഷയങ്ങൾ ഉയർത്താനാണ് ശ്രമം. അത് വിലപ്പോകില്ലെന്നും രാജീവ് കൂട്ടിച്ചേർത്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home