ഒറ്റ ദിവസം 5 ബിൽ; ചരിത്രംകുറിച്ച് മന്ത്രി പി രാജീവ്

തിരുവനന്തപുരം
നിയമസഭയിൽ ഒറ്റ ദിവസം അഞ്ച് ബിൽ അവതരിപ്പിച്ചെന്ന അപൂർവതയുമായി മന്ത്രി പി രാജീവ്. പതിനഞ്ചാം കേരള നിയമസഭയുടെ പതിനാലാം സമ്മേളനത്തിന്റെ അവസാന ദിവസമാണ് നിയമമന്ത്രി കൂടിയായ പി രാജീവ് ബില്ലുകൾ അവതരിപ്പിച്ചത്. ഇക്കാര്യം സ്‌പീക്കർ എ എൻ ഷംസീർ സഭയിൽ ചൂണ്ടിക്കാട്ടുകയും ചെയ്‌തു. കേരള നിയമസഭയുടെ ചരിത്രത്തിലെ തന്നെ അപൂർവതയാണിത്.
ചർച്ചകൾക്കുശേഷം അഞ്ച് ബില്ലും നിയമസഭ പാസാക്കി. കേരള ഏക കിടപ്പാടം സംരക്ഷണ ബിൽ, കേരള വ്യവസായ ഏകജാലക ക്ലിയറൻസ് ബോർഡുകളും വ്യവസായ നഗരപ്രദേശ വികസനവും (ഭേദഗതി) ബിൽ, കേരള ഡിജിറ്റൽ ശാസ്ത്ര സാങ്കേതിക നൂതനവിദ്യ സർവകലാശാല (ഭേദഗതി) ബിൽ, മലയാളഭാഷാ ബിൽ, കേരള പൊതുസേവനാവകാശ ബിൽ എന്നിവയാണ് മന്ത്രി അവതരിപ്പിച്ചത്.









0 comments