print edition മുഖ്യമന്ത്രി ആധികാരികമായി സംസാരിക്കണം: പി രാജീവ്

കൊച്ചി: മുഖ്യമന്ത്രിപദത്തിൽ ഇരിക്കുന്നയാൾ ആധികാരികമായിട്ടാകണം സംസാരിക്കേണ്ടതെന്ന് സിപിഐ എം കേന്ദ്രകമ്മിറ്റിയംഗം പി രാജീവ്. മുഖ്യമന്ത്രി വി ഡി സതീശൻ ഇപ്പോൾ പറയുന്ന കാര്യങ്ങൾ കേരളത്തിന്റെ വാക്കുകളായാണ് കണക്കാക്കുക.
ടാറ്റ കേരളത്തിൽ 10,000 കോടി നിക്ഷേപിക്കുമെന്ന് എത്ര ആധികാരികമായാണ് അദ്ദേഹം പറഞ്ഞത്. അത് നിഷേധിച്ചിരുന്നില്ലെങ്കിൽ ടാറ്റപോലും പ്രശ്നത്തിലാകുമായിരുന്നു. ടാറ്റയെപ്പോലൊരു കമ്പനി നേരിട്ട് കപ്പൽനിർമാണത്തിലേക്ക് ഇറങ്ങുമ്പോൾ ഓഹരികമ്പോളമടക്കം മാറും.
വ്യവസായമന്ത്രി പി കെ കുഞ്ഞാലിക്കുട്ടി, കപ്പൽക്കമ്പനി പ്രതിനിധികളുമായി ചർച്ച നടത്തിയെന്നുപറഞ്ഞ് ഫോട്ടോ പുറത്തുവിട്ടതുമായി ബന്ധപ്പെട്ട ചോദ്യത്തിന് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു പി രാജീവ്.
ടാറ്റ പ്രതിനിധികളുമായി ചർച്ച നടത്തിയെന്ന് മുഖ്യമന്ത്രി പറഞ്ഞത് കള്ളമല്ലെന്നും തങ്ങൾ കണ്ടത്, ടാറ്റ എന്റർപ്രൈസസ് സിഇഒ ആൻഡ് ഓൾ ടൈം ഡയറക്ടർ ശശാങ്ക് ശേഖറിനെയാണെന്നുമാണ് കുഞ്ഞാലിക്കുട്ടി മാധ്യമങ്ങളോട് പറഞ്ഞത്.
അത്തരത്തിലൊരു കമ്പനി ഇല്ല. ഷിപ് ബിൽഡിങ്ങിലേക്ക് വരുന്നത് ടാറ്റ ഏറ്റെടുത്ത ആർട്‌സൺ എന്ന ചെറുകപ്പൽ നിർമാണ കമ്പനിയാണ്. അവരുമായി ധാരണപത്രം ഒപ്പുവച്ചത് എൽഡിഎഫ് സർക്കാരാണെന്നും പി രാജീവ് പറഞ്ഞു.










0 comments