Deshabhimani

പിഎസ്-സിക്കെതിരായ ഗവര്‍ണറുടെ ശുപാര്‍ശ

print edition മുഖ്യമന്ത്രിയുടേത് 
കുറ്റകരമായ മൗനം

P Rajeev.jpg
വെബ് ഡെസ്ക്

Published on Oct 30, 2026, 12:00 AM | 1 min read

കൊച്ചി: പി എസ് സി ചെയര്‍മാനെ പുറത്താക്കണം എന്നാവശ്യപ്പെട്ട് മുന്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ്‌ അര്‍ലേക്കര്‍ രാഷ്ട്രപതിക്ക് നല്‍കിയ ശുപാര്‍ശയിൽ ഭരണഘടനാവിരുദ്ധമായ നിശബ്ദതയാണ് മുഖ്യമന്ത്രി വി ഡി സതീശന്‍ പാലിക്കുന്നതെന്ന് സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗം പി രാജീവ്.


ജനങ്ങള്‍ തെരഞ്ഞെടുത്തതിലൂടെ ഭരണഘടനാപ്രകാരം തന്നിലും മന്ത്രിസഭയിലും അർപ്പിതമായ അധികാരം പൂർണമായി ആർഎസ്എസിന് വിട്ടു കൊടുത്തിരിക്കുന്നു എന്നാണ്‌ ഇ‍ൗ നിശബ്‌ദത വ്യക്തമാക്കുന്നത്‌. മന്ത്രിസഭയുടെ ശുപാർശയില്ലാതെ ഗവർണർ ശുപാർശ നല്‍കിയതിനെ ചില മന്ത്രിമാർ ന്യായീകരിച്ചു.


പി എസ് സി ചെയര്‍മാനെ പുറത്താക്കാന്‍ യുവമോര്‍ച്ചയുടെ പരാതിയാണ് പ്രത്യേകം പരിഗണിച്ചതെന്ന്‌ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തിട്ടുണ്ട്‌. ഇ‍ൗ റിപ്പോർട്ടുകൾ പുറത്തുവന്നിട്ടും മുഖ്യമന്ത്രി മിണ്ടാത്തത്‌ ആര്‍എസ്എസിനുവേണ്ടി ഭരിക്കുന്നതുകൊണ്ടാണ്‌. ഇതാണ് യഥാർഥ ഡീൽ .

സംസ്ഥാനത്ത്‌ പണമുള്ളവരുടെയും അധികാരമുള്ളവരുടെയും ഉപകരണമായി പൊലീസ് മാറിയെന്ന്‌ സമീപകാല സംഭവങ്ങൾ തെളിയിക്കുകയാണെന്നും പി രാജീവ്‌ മാധ്യമങ്ങളോട്‌ പറഞ്ഞു.




deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home