Deshabhimani

print edition അപ്പീൽ നിഷേധിച്ചതിൽ നിയമസാധ്യത തേടും

p rajeev
വെബ് ഡെസ്ക്

Published on Oct 16, 2026, 12:00 AM | 1 min read

കാസർകോട്‌: സിഎംആർഎൽ–എക്സാലോജിക്‌ ഇടപാടിൽ എഫ്‌-്‌ഐആർ രജിസ്‌റ്റർ ചെയ്യാനുള്ള ഹൈക്കോടതി സിംഗിൾ ബെഞ്ച്‌ വിധിക്കെതിരെയുള്ള അപ്പീൽ ഡിവിഷൻ ബെഞ്ച്‌ നിഷേധിച്ചതിനെതിരെ നിയമപരമായ എല്ലാ സാധ്യതയും തേടുമെന്ന്‌ സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം പി രാജീവ്‌. അസാധാരണ വിധിന്യായമാണ് ഹൈക്കോടതിയിലുണ്ടായത്. ഇ‍ത്‌ ദൂരവ്യാപക പ്രത്യാഘാതമുണ്ടാക്കും. പര്യാപ്തമായ തെളിവില്ലാതെ കേസെടുക്കാനാണ്‌ ഹൈക്കോടതി പൊലീസിന്‌ നിർദേശം നൽകിയതെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.

ഭരണഘടനാപരമായി കേസ് റദ്ദാക്കാൻ കോടതിയെ സമീപിക്കാമെന്ന് ഹൈക്കോടതി പറയുന്നു. കർണാടകം ഉൾപ്പടെ മറ്റു സംസ്ഥാനങ്ങളിലും ഇതേ നടപടി ഇഡി സ്വീകരിച്ചാൽ കോൺഗ്രസ് എന്ത് നിലപാടെടുക്കും. ബിജെപിയുമായി ഡീൽ ഉള്ളതിനാലാണ് സർക്കാർ അപ്പീൽ നൽകാത്തത്‌. പൊലീസ് തെളിവില്ലെന്നുപറഞ്ഞ കാര്യത്തിൽ കോടതി എഫ്‌ഐആർ ഇടാൻ പറയുന്നു. അന്വേഷണ ഉദ്യോഗസ്ഥന്റെ ദ‍ൗത്യം കോടതി ഏറ്റെടുക്കുന്നു. ബിജെപിയിതര സർക്കാരുകളെ രാഷ്ട്രീയമായി വേട്ടയാടാനുള്ള ആയുധം ഇഡിക്കും ബിജെപിക്കും വി ഡി സതീശൻ സർക്കാർ നൽകിയിരിക്കുകയാണെന്നും പി രാജീവ്‌ പറഞ്ഞു.




deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home