കളി കാണാൻ സാധിക്കാത്തവർക്കും മെസിയെ കാണാൻ അവസരമൊരുക്കും; റോഡ് ഷോയുടെ അന്തിമ തീരുമാനം ഉടൻ: പി രാജീവ്

കൊച്ചി: മെസിയും അർജന്റീന ടീമും കേരളത്തിൽ പ്രദർശന മത്സരത്തിനെത്തുന്ന സാഹചര്യത്തിൽ കളി കാണാൻ സാധിക്കാത്തവർക്കും മെസിയെ കാണാൻ അവസരമൊരുക്കുമെന്നും റോഡ് ഷോയുടെ അന്തിമ തീരുമാനം ഉടൻ ഉണ്ടാകുമെന്നും മന്ത്രി പി രാജീവ്.
പോസ്റ്റിന്റെ പൂർണരൂപം:
മെസ്സിയുടെയും അർജന്റീന ടീമിന്റെയും കേരള സന്ദർശനത്തിന് മുന്നോടിയായി നടക്കുന്ന ഒരുക്കങ്ങൾ തൃപ്തികരമെന്ന് അർജന്റീന ടീം മാനേജർ ഹെക്ടർ ഡാനിയൽ കബ്രേര അറിയിച്ചു. കൊച്ചിയിലെ സ്റ്റേഡിയവും താമസസൗകര്യവും സുരക്ഷാ ക്രമീകരണങ്ങളുമെല്ലാം അദ്ദേഹം സന്ദർശിച്ചു. ഒപ്പം കായികമന്ത്രി വി അബ്ദുറഹ്മാനുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു. ഇതിന് ശേഷമാണ് കേരളത്തിന്റെ ഒരുക്കങ്ങളിലുള്ള സന്തോഷം അദ്ദേഹം പങ്കുവെച്ചത്. കളി കാണാൻ സാധിക്കാത്തവർക്കും മെസിയെ കാണാൻ അവസരമൊരുക്കാനാണ് ശ്രമിക്കുന്നത്. ഇതിന്റെ ഭാഗമായുള്ള റോഡ് ഷോയുടെ കാര്യത്തിലും അന്തിമ തീരുമാനം ഉടനുണ്ടാകും.
കേരളത്തിൽ പ്രദർശന മത്സരത്തിനെത്തുന്ന ലോക ചാമ്പ്യൻമാരായ അർജന്റീന ഫുട്‌ബോൾ ടീം കളിക്കുന്നത് കൊച്ചി നെഹ്‌റു സ്റ്റേഡിയത്തിലെന്ന് ഉറപ്പായി. അർജന്റീന ടീം മാനേജർ ഹെക്‌ടർ ഡാനിയേൽ കബ്രേര സ്റ്റേഡിയം സന്ദർശിച്ച് പൂർണ തൃപ്‌തി അറിയിച്ചു. കായികമന്ത്രി വി അബ്‌ദുറഹിമാനും ഒപ്പമുണ്ടായിരുന്നു. അർജന്റീന ടീം നവംബർ 15ന് കേരളത്തിലെത്തും. 16നോ 17നോ ആയിരിക്കും മത്സരം.









0 comments