ad
Deshabhimani

print edition കണക്ക്‌ റെഡി ! കെഎസ്‌ആർടിസിയുടെ 
"പവർ ഹ‍ൗസ്‌' സ്‌ത്രീകൾ

ksrtc

പ്രതീകാത്മക ചിത്രം

avatar
സുനീഷ്‌ ജോ

Published on May 17, 2026, 12:00 AM | 1 min read

തിരുവനന്തപുരം: സംസ്ഥാനത്ത്‌ കെഎസ്‌ആർടിസിയിൽ 50 ശതമാനത്തിലേറെ യാത്രക്കാർ വനിതകൾ. ജെൻഡർ ടിക്കറ്റിങ്ങിലാണ്‌ യഥാർഥ കണക്ക്‌ ലഭിച്ചത്‌. ശനി, ഞായർ, തിങ്കൾ ദിവസങ്ങളിലാണ്‌ ഇ‍ൗ പരിശോധന നടത്തിയത്‌. സംസ്ഥാനത്താകെ 18 മുതൽ 23 ലക്ഷംവരെ യാത്രക്കാർ ഇ‍ൗ ദിവസങ്ങളിൽ ബസിൽ കയറി. തിങ്കളാഴ്‌ചയാണ്‌ കൂടുതൽ യാത്രക്കാർ കയറിയത്‌.


വെള്ളി, തിങ്കൾ ദിവസങ്ങളിലാണ്‌ കൂടുതൽ വരുമാനം ലഭിക്കുന്നത്‌. ശരാശരി 7.53 കോടി രൂപയാണ്‌ ദിവസവരുമാനം. ടിക്കറ്റ്‌ വരുമാനത്തിൽ 3.75 മുതൽ 4.25 കോടിവരെ വനിതായാത്രികരുടെ പങ്കാണ്‌. ശന്പളം നൽകാൻ സർക്കാർ നൽകുന്ന 50 കോടിക്കുപുറമെ, എല്ലാ ബസുകളിലും വനിതകൾക്ക്‌ യാത്ര സ‍ൗജന്യമാക്കിയാൽ മാസം 115 കോടിക‍‍ൂടി അധികം കണ്ടെത്തേണ്ടിവരും. ഇതിന്‌ പുറമെയാണ്‌ പെൻഷൻ തുക.


ഏപ്രിലിൽ കെഎസ്‌ആർടിസിയുടെ ടിക്കറ്റ്‌ വരുമാനം 226.84 കോടി രൂപയായിരുന്നു. കെട്ടിട വാടക, ഡ്രൈവിങ്‌ സ്‌കൂൾ, കൊറിയർ സർവീസ്‌, പരസ്യവരുമാനം എന്നിവയടങ്ങുന്ന ടിക്കറ്റിതര വരുമാനം 26.34 കോടിയും ലഭിച്ചു.





Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home