ad
Deshabhimani

നുണപറയുന്നതിൽ പ്രതിപക്ഷം ഗീബൽസിനെ തോൽപിച്ചു: മുഖ്യമന്ത്രി

Pinarayi Vijayan
വെബ് ഡെസ്ക്

Published on Feb 24, 2026, 07:16 PM | 1 min read

തിരുവനന്തപുരം: നുണപറയുന്നതിൽ ഗീബൽസിനെ തോൽപിച്ച്‌ പ്രതിപക്ഷം മിടുക്ക്‌ കാട്ടുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എസ്‌ഐആർ നടപ്പാക്കിയത്‌ കേരള സർക്കാരാണെന്ന്‌ പ്രചരിപ്പിച്ചവരാണിവർ. സത്യം ചെരിപ്പിടുമ്പോഴേക്കും നുണ ലോകം ചുറ്റിയിരിക്കും എന്നതു പോലെ നുണ മാത്രം പ്രചരിപ്പിക്കുകയാണ്‌ യുഡിഎഫ്‌. സഭയിൽ വസ്‌തുതകൾ വരും എന്നതിനാൽ ചർച്ചയ്‌ക്കുനിൽക്കാതെ ബഹിഷ്‌കരിക്കും. എന്നിട്ട്‌ നുണ പ്രചാരണം നടത്തും. അതിന്‌ വസ്‌തുതയുടെ അടിസ്ഥാനം വേണ്ട. എൽഡിഎഫിന്‌ വസ്‌തുതകളാണ്‌ പ്രധാനം. ചർച്ചയെ ഭയപ്പെടുന്നത്‌ സഭയിൽ വസ്‌തുതകൾ വരുമെന്നതിനാലാണ്‌.


സാധാരണനിലയിൽ ഭരണപക്ഷത്തെ ശ്വാസംമുട്ടിക്കാനുള്ള ആക്ഷേപങ്ങൾ പ്രതിപക്ഷം ഉന്നയിക്കേണ്ട സമയമാണിത്‌. എന്നാൽ ഇവിടെ സർക്കാരിനെതിരെ ഒരാക്ഷേപവും ഉന്നയിക്കാനില്ല. നയപ്രഖ്യാപനപ്രസംഗത്തിന്റെ്യും ബജറ്റിന്റെയും ചർച്ചയിലും പങ്കെടുത്തില്ല. അടിയന്തര പ്രമേയം അവതരിപ്പിക്കാൻ ഭയമുള്ള പ്രതിപക്ഷമാണിത്‌. സർക്കാരിനെതിരെ വസ്‌തുതയുള്ള ആരോപണങ്ങളൊന്നും ഇല്ലാത്തതിനാൽ അവിശ്വാസപ്രമേയംപോലുമുണ്ടായില്ല. മന്ത്രിമാർക്കും സർക്കാരിനുമെതിരെ ഒരു ആരോപണവും ഉന്നയിക്കപ്പെട്ടിട്ടില്ല. ഉന്നയിച്ചാൽ അതിനു മറുപടിയുണ്ടാകും എന്നറിയാം. അതിന്‌ പ്രതിപക്ഷം സഭയിൽനിന്ന്‌ ബഹളമുണ്ടാക്കി ഇറങ്ങിപ്പോവുകയാണ്‌– മുഖ്യമന്ത്രി പറഞ്ഞു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home