ad
Deshabhimani

നെന്മാറ ഇരട്ടക്കൊലക്കേസ്: നാൾവഴികൾ

nenmara double murder

കൊല്ലപ്പെട്ട സുധാകരൻ, അമ്മ ലക്ഷ്മി എന്നിവരുടെ മൃതദേഹം പൊതുദർശനത്തിന് വച്ചപ്പോൾ (ഫയൽ ചിത്രം)

വെബ് ഡെസ്ക്

Published on Jul 20, 2026, 12:02 PM | 1 min read

കേരളത്തെ നടുക്കിയ നെന്മാറ പോത്തുണ്ടി ഇരട്ടക്കൊലക്കേസിൽ പ്രതി ചെന്താമരയ്ക്ക് വധശിക്ഷ . പാലക്കാട് അഡീഷണൽ സെഷൻസ് കോടതിയാണ് വിധി പറഞ്ഞത്. പോത്തുണ്ടി സ്വദേശിയായ സുധാകരനെയും അമ്മ ലക്ഷ്മിയെയും കൊലപ്പെടുത്തിയ കേസിലാണ് ഒന്നര വർഷത്തോടടുക്കുമ്പോൾ വിധി വന്നത്. ക്രൂര കൊലപാതകം നടത്തിയ പ്രതിക്ക് വധശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടിരുന്നു.


2025 ജനുവരി 27: അയൽവാസികളായ സുധാകരനെയും അമ്മ ലക്ഷ്മിയെയും ചെന്താമര (60) വെട്ടിക്കൊലപ്പെടുത്തി.


2025 ജനുവരി 28: വനമേഖലയിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി ചെന്താമരയെ രാത്രി 11ഓടെ പോത്തുണ്ടി മാട്ടായി വനത്തിൽ നിന്ന് പൊലീസ് പിടികൂടി.


2025 ഫെബ്രുവരി 5: കൊലപാതകത്തിന് ഉപയോഗിച്ച ആയുധം വാങ്ങിയ എലവഞ്ചേരിയിൽ എത്തിച്ച് തെളിവെടുപ്പ് നടത്തി.


2025 ഫെബ്രുവരി 18: 2019ൽ സജിതയെ കൊലപ്പെടുത്തിയ കേസിൽ ചെന്താമരയുടെ ജാമ്യം കോടതി റദ്ദാക്കി. ഈ കേസിൽ ഇയാൾക്ക് നേരത്തെ ഇരട്ടജീവപര്യന്തം ശിക്ഷ ലഭിച്ചിരുന്നു.


chenthamara jailപ്രതി ചെന്താമര


2025 ഫെബ്രുവരി 23 - മെയ് 6: കോടതിയിൽ വിചാരണ നടപടികൾ നടന്നു.


2025 മാർച്ച് 3: കേസിലെ പ്രധാന സാക്ഷികളുടെ രഹസ്യമൊഴി ചിറ്റൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ രേഖപ്പെടുത്തി.


2025 മാർച്ച് 25: 132 സാക്ഷികളെയും ശാസ്ത്രീയ തെളിവുകളും ഉൾപ്പെടുത്തി 480 പേജുള്ള കുറ്റപത്രം പൊലീസ് കോടതിയിൽ സമർപ്പിച്ചു.


2026 ജൂലൈ 13: ചെന്താമര കുറ്റക്കാരനാണെന്ന്‌ പാലക്കാട്‌ നാലാം അഡീഷണൽ സെഷൻസ് കോടതി കണ്ടെത്തി


2026 ജൂലൈ 20: ഇരട്ടക്കൊലക്കേസിൽ ചെന്താമരയ്ക്ക് വധശിക്ഷ വിധിച്ചു


2019ൽ നടന്ന സജിത കൊലക്കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതി, വ്യവസ്ഥകൾ ലംഘിച്ച് പോത്തുണ്ടിയിൽ താമസിക്കുന്നതിനിടെയാണ് ഈ ഇരട്ടക്കൊലപാതകം നടത്തിയത്. തന്റെ ഭാര്യയും മകളും പിണങ്ങിപ്പോകാൻ കാരണം അയൽവാസിയായ സജിതയും കുടുംബവുമാണെന്ന സംശയമാണ് കൊലപാതകത്തിലേക്ക്‌ നയിച്ചത്‌. വിചാരണയ്ക്കിടെ നാല് സാക്ഷികൾ കൂറുമാറിയിരുന്നു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home