ചർച്ച ചെയ്യാൻ ധൈര്യമില്ല; സഭയിൽ ബഹളം തുടർന്ന് പ്രതിപക്ഷം

sabha
വെബ് ഡെസ്ക്

Published on Oct 08, 2025, 10:12 AM | 1 min read

തിരുവന്തപുരം: നിയമസഭയിൽ വിഷയദാരിദ്ര്യം നേരിടുന്ന പ്രതിപക്ഷം, ബഹളം തുടർന്നതോടെ മൂന്നാം ദിവസവും സഭ നിർത്തിവെച്ചു. ചർച്ചയ്‌ക്ക്‌ നോട്ടീസ്‌ നൽകാതെ നിയമസഭയിൽ പ്രതിപക്ഷം തുടർച്ചയായി ബഹളംവെച്ചതോടെയാണ് സ്പീക്കർ ചോദ്യോത്തര വേള നിർത്തിവെച്ച് സഭ അൽപനേരത്തേക്ക് പിരിഞ്ഞത്.


സഭയിൽ തങ്ങളുടെ നിസ്സഹകരണം തുടരുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു. സഭയിൽ ഒരു പ്രശ്നം ഉന്നയിക്കാൻ നോട്ടീസ് നൽകുകയാണ് വേണ്ടതെന്നും ശരിയായ രീതിയിൽ ചർച്ചയെ അഭിമുഖീകരിക്കാൻ ധൈര്യമില്ലാത്തതിനാലാണ് പ്രതിപക്ഷം ബഹളം വെക്കുന്നതെന്നും മന്ത്രി എം ബി രാജേഷ് പറഞ്ഞു.


പ്രതിപക്ഷ നടപടി ജനാധിപത്യത്തിന് ഭൂഷണമല്ലെന്ന് സ്പീക്കർ എ എൻ ഷംസീർ പറഞ്ഞു. ഇന്നലെ നിയമസഭയിൽ എത്തിയ കുട്ടികൾ കണ്ടത് പ്രതിപക്ഷത്തിന്റെ ബഹളമാണ്. ഇതാണോ കുട്ടികൾ പഠിക്കേണ്ടത്. നടപടി ജനാധിപത്യത്തിന് ഭൂഷണമല്ല. സ്പീക്കറെ ആക്ഷേപിക്കുന്നതും മുഖംമറിക്കുന്നതുമാണോ കുട്ടികൾ കണ്ട് പഠിക്കേണ്ടതെന്നും പ്രതിപക്ഷത്തോട് സ്പീക്കർ ചോദിച്ചു.




deshabhimani section

Related News

View More
0 comments
Sort by

Home