ഇടുക്കി ജനവാസ മേഖലയിൽ ഇറങ്ങിയ കടുവയ്ക്കായി തിരച്ചിൽ; മയക്കുവെടി വയ്ക്കും

വണ്ടിപ്പെരിയാർ: വണ്ടിപ്പെരിയാർ ഗ്രാമ്പി ജനവാസ മേഖലയിൽ ഇറങ്ങിയ കടുവയെ മയക്കുവെടിവച്ച് പിടികൂടാനുള്ള ദൗത്യം തുടരുന്നു. ഇന്നലെ മുതൽ കൃത്യമായി നിരീക്ഷണത്തിൽ ഉണ്ടായിരുന്ന കടുവയെ ഇപ്പോൾ കാണാനില്ല. പോബ്സ് ഏസ്‌റ്റേറ്റിന്റെ 16 നമ്പർ ഡിവിഷൻ ഭാഗത്തു സെന്റ് ആന്റണിസ് പള്ളിക്ക് സമീപം പരുന്തുംപാറ– വണ്ടിപെരിയാർ റോഡിനു സമീപത്തെ ഏലക്കാട്ടിലാണ് കടുവയെ ഇന്നലെ കണ്ടെത്തിയത്
വെള്ളി പകൽ മൂന്നരയോടെ കടുവയെ വനപാലകരുടെ നീരീക്ഷണത്തിലാണ് കണ്ടെത്തിയത്. കടുവയുടെ കാലിനു സാരമായ പരിക്കേറ്റതായും ക്ഷീണിതനായും നിരീക്ഷണത്തിൽ തിരിച്ചറിഞ്ഞു. കടുവയെ പിടിച്ച് തേക്കടിയിൽ വനം വന്യജീവി കേന്ദ്രത്തിൽ എത്തിച്ചു ചികിത്സ നൽകാനാണ് വനം വകുപ്പിന്റെ നീക്കം.
ദൗത്യത്തിന്റെ ഭാഗമായി വണ്ടിപ്പെരിയാർ പഞ്ചായത്തിലെ പതിനഞ്ചാം വാർഡിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഇന്നു വൈകിട്ട് ആറുവരെയാണ് ജില്ലാ കലക്ടർ നിരോധനാജ്ഞ പുറപ്പെടുവിച്ചത്.









0 comments