print edition ഓപ്പറേഷൻ തൂഫാൻ; കേന്ദ്രഏജൻസികളുടെ പിന്തുണ

തിരുവനന്തപുരം: ലഹരി മാഫിയക്കെതിരായ ‘ഓപ്പറേഷൻ തൂഫാന്’ കേന്ദ്ര ഏജൻസികളുടെ പിന്തുണ ലഭിച്ചതായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. പൊലീസ് ആസ്ഥാനത്ത് ചേർന്ന കേന്ദ്ര ഏജൻസി പ്രതിനിധികളുടെ യോഗത്തിലാണിത്.
കേന്ദ്ര ഏജൻസികളുമായി ഓപ്പറേഷൻ തൂഫാന്റെ പ്രവർത്തനം ഏകോപിപ്പിക്കാൻ പ്രത്യേക പദ്ധതി തയ്യാറാക്കും. സിനിമാസെറ്റ്, കാരവാൻ, ഡിജെ പാർട്ടികൾ തുടങ്ങിയ ഇടങ്ങളിൽ ആവശ്യമെങ്കിൽ പരിശോധന നടത്തും.
നടൻ മോഹൻലാൽ ‘തൂഫാൻ വാരിയർ’ ആയി പദ്ധതിയുടെ ഭാഗമായി. ദേശീയ ലഹരിമരുന്ന് വിരുദ്ധ ദിനമായ 26ന് സ്‌കൂളുകൾ കേന്ദ്രീകരിച്ച് ബോധവൽക്കരണം നടത്തും.
ലഹരിമാഹിയയുമായി ബന്ധമുള്ളയാൾ സ്‌റ്റാഫിലുണ്ടല്ലോ എന്ന ചോദ്യത്തിന് തന്റെ സ്റ്റാഫിൽ മയക്കുമരുന്നു ലോബിയുമായി ബന്ധമുള്ള ആരുമില്ലെന്നും അത്തരക്കാരെ നിയമിക്കില്ലെന്നും ചെന്നിത്തല പറഞ്ഞു. ഗൺമാൻമാർക്കെതിരായ കേസിൽ എന്ത് നടപടി സ്വീകരിക്കുമെന്ന ചോദ്യത്തിന് എസ്‌ഐടിയാണത് തീരുമാനിക്കേണ്ടതെന്നായിരുന്നു മറുപടി.










0 comments