കാര്‍ മുൻപ് അഞ്ച് പേർ ഉപയോഗിച്ചിരുന്നു; നിയമവിരുദ്ധമായി താൻ ഒന്നും ചെയ്തിട്ടില്ല: ശില്‍പ

അടിമാലി: ഭൂട്ടാനിൽ നിന്നുള്ള ആഡംബര വാഹനക്കടത്ത് കണ്ടെത്താൻ കസ്റ്റംസ് നടത്തുന്ന 'ഓപ്പറേഷൻ നുംഖോർ' പരിശോധനയിൽ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ ശിൽപ സുരേന്ദ്രൻ്റെ കാർ കസ്റ്റംസ് പിടിച്ചെടുത്തു. തിരുവനന്തപുരം സ്വദേശിയായ ശിൽപയുടെ ലാൻഡ് ക്രൂയിസർ കാർ ഇടുക്കി അടിമാലിയിലെ ഗാരേജിൽനിന്നാണ് കസ്റ്റഡിയിലെടുത്തത്. എന്നാൽ കേരള രജിസ്ട്രേഷനിലുള്ള കാറാണ് താൻ വാങ്ങിയതെന്നും, നിയമവിരുദ്ധമായി ഒന്നു ചെയ്തിട്ടില്ലെന്നും ശിൽപ പറഞ്ഞു.
2023 സെപ്തംബറിൽ മലപ്പുറം തിരൂർ സ്വദേശിയിൽനിന്നാണ് 15 ലക്ഷം രൂപ മുടക്കി ശിൽപ കാർ വാങ്ങിയത്. അന്ന് കെഎൽ രജിസ്ട്രേഷനായിരുന്നു വാഹനത്തിന്. അതിന് മുൻപ് ഈ വാഹനം ഉപയോഗിച്ചിരുന്നത് കർണാടക സ്വദേശികളാണ്. താൻ വാങ്ങുന്നതിന് മുൻപ് അഞ്ച് പേർ ഈ വാഹനം ഉപയോഗിച്ചിരുന്നുവെന്ന് ശിൽപ പറഞ്ഞു. കാർ ഭൂട്ടാനിൽ നിന്ന് എത്തിച്ചതാണെന്ന് അറിയില്ലായിരുന്നു. തന്റെ മുഴുവന്‍ സമ്പാദ്യവും കൂട്ടിയാണ് ലാൻഡ് ക്രൂസര്‍ വാങ്ങിയത് അത് കൈവിട്ട് പോകുന്നത് വേദനിപ്പിക്കുന്ന കാര്യമാണ്. ആകെ ഒരു വാഹനമേ ഉണ്ടായിരുന്നുള്ളു. കൈവശമുള്ള രേഖകളെല്ലാം കസ്റ്റംസിന് കൈമാറിയെന്നും ശിൽപ പറഞ്ഞു.








0 comments