ad
Deshabhimani

വീണ്ടും ഓൺലൈൻ ട്രേഡിങ്‌ തട്ടിപ്പ്‌; വയോധികന്‌ നഷ്ടപ്പെട്ടത്‌ 1.43 കോടി രൂപ

Online scam.jpg
വെബ് ഡെസ്ക്

Published on May 13, 2026, 06:52 PM | 1 min read

കൊച്ചി: ഇന്ത്യൻ ഓഹരിവിപണിയിൽ പണം നിക്ഷേപിച്ചാൽ വൻ ലാഭമുണ്ടാക്കാമെന്ന്‌ വാഗ്‌ദാനം നൽകി എഴുപത്തിനാലുകാരനിൽനിന്ന്‌ 1.43 കോടി രൂപ തട്ടിയെടുത്തു. എളമക്കര സ്വദേശിയായ വയോധികനിൽനിന്നാണ്‌ 1,43,50,000 രൂപ തട്ടിയെടുത്തത്‌. പിയുഷ്‌ ശർമ എന്ന പേരിലാണ്‌ സൈബർ തട്ടിപ്പുകാരൻ ഓൺലൈൻ ചാറ്റിലൂടെ വൻലാഭം വാഗ്‌ദാനം ചെയ്‌തത്‌.


ഫെബ്രുവരി 26 മുതൽ മാർച്ച്‌ 23 വരെ കാലയളവിൽ 15 ബാങ്ക്‌ ഇടപാടുകളിലൂടെയാണ്‌ പണം അയച്ചത്‌. ലാഭവിഹിതം ലഭിക്കാത്തതിനെ തുടർന്ന്‌ എളമക്കര പൊലീസിൽ പരാതി നൽകുകയായിരുന്നു. കേസ്‌ സൈബർ ക്രൈം പൊലീസ്‌ സ്‌റ്റേഷന്‌ കൈമാറി. സൈബർ ക്രൈം പൊലീസ്‌ അന്വേഷണം ആരംഭിച്ചു. ചതിക്കും വിശ്വാസവഞ്ചനയ്‌ക്കുമാണ്‌ കേസെടുത്തിരിക്കുന്നത്‌.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home