ad
Deshabhimani

print edition ടെലിഗ്രാമിൽ ‘പണം ഇരട്ടിയാക്കൽ’ തട്ടിപ്പ്‌

Online Scam.jpg

പ്രതീകാത്മക ചിത്രം

വെബ് ഡെസ്ക്

Published on May 19, 2026, 12:04 AM | 1 min read

കൊച്ചി: പണം ഇരട്ടിയാക്കാമെന്ന വാഗ്‌ദാനവുമായി ‘ബിറ്റ്‌കോയിൻ മണി ഡബിളിങ്‌’ എന്ന പേരിൽ തട്ടിപ്പ്‌ സൈബർ സംഘങ്ങൾ ടെലിഗ്രാമിൽ സജീവമാകുന്നു. സമൂഹമാധ്യമങ്ങളിൽ പരസ്യം നൽകി വിവിധ ടെലിഗ്രാം ഗ്രൂപ്പുകളിലേക്ക്‌ ആകർഷിച്ചാണ്‌ പണം തട്ടൽ.


ആയിരങ്ങൾ മുതൽ ലക്ഷങ്ങൾവരെ പലർക്കും നഷ്ടമായതായാണ്‌ വിവരം. ചെറിയ തുക നഷ്ടപ്പെട്ട പലരും നാണക്കേടുമൂലം പരാതി നൽകിയിട്ടില്ല.

ടെലിഗ്രാം ഗ്രൂപ്പിലെത്തിയാൽ പണം നിക്ഷേപിക്കാനുള്ള ലിങ്കെത്തും. 2000 രൂപയിട്ടാൽ 14,000 ലഭിക്കുമെന്നും 5000 നൽകിയാൽ 35,000 ലഭിക്കുമെന്നൊക്കെയാണ്‌ വാഗ്‌ദാനം.


പണം 45 മിനിറ്റിനുള്ളിൽ അക്ക‍ൗണ്ടിലെത്തുമെന്നും പറയും. ഓൺലൈൻ ട്രേഡിങ്‌ തട്ടിപ്പുകളുടെ മറ്റൊരു രൂപമാണിതെന്ന്‌ പൊലീസ്‌ പറഞ്ഞു. ചെറിയ തുക നിക്ഷേപിക്കുന്നവർക്ക്‌ ആദ്യം അവരുടെ ബാങ്ക്‌ അക്ക‍ൗണ്ടിൽ പണം നൽകിയാണ്‌ തുടക്കം. മറ്റ്‌ സൈബർ തട്ടിപ്പുകൾവഴി ലഭിക്കുന്ന പണമാണ്‌ ഇതിനുപയോഗിക്കുക. ചെറിയ നിക്ഷേപങ്ങളിൽ തുടങ്ങി വൻതുക നിക്ഷേപിക്കാൻ പ്രേരിപ്പിക്കുന്നതാണ്‌ രീതി.


ഇ‍ൗ തുക ലഭിക്കാൻ നികുതി ഇനത്തിൽ ഒരു തുകയും തട്ടിപ്പുസംഘം ചോദിക്കും. നൽകിക്കഴിഞ്ഞാൽ തട്ടിപ്പുകാരൻ അടുത്ത ഇരയെത്തേടി പോകും. തുക പിൻവലിക്കാൻ ആഗ്രഹം പ്രകടിപ്പിച്ചാൽ പിന്നെ യാതൊരു വിവരവുമുണ്ടാകില്ല.


ചെറിയ തുക നിക്ഷേപിച്ച്‌ ആ ദ്യം ലഭിക്കുന്ന പണവുമായി പിൻവലിയാമെന്ന്‌ കരുതുന്നവരുണ്ട്‌. ഇതും അപകടമാണ്‌.


കാരണം അക്ക‍ൗണ്ടിലെത്തിയ പണം ചെറുതായാലും വലുതായാലും അത്‌ സൈബർ തട്ടിപ്പിൽ ഉൾപ്പെട്ടതാണ്‌. തുക അക്ക‍ൗണ്ടിൽ എത്തുന്നതോടെ സൈ ബർ കുറ്റകൃത്യത്തിൽ പ്രതിയായേക്കും. അക്ക‍ൗണ്ട്‌ മരവിപ്പിക്കാനുമിടയുണ്ട്‌.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home