ad
Deshabhimani

ആവശ്യങ്ങൾ സർക്കാർ അവഗണിക്കുന്നു; ഓൺലൈൻ ടാക്സി ഡ്രൈവർമാർ നിരാഹാരസമരത്തിലേക്ക്

Taxi.jpg

പ്രതീകാത്മക ചിത്രം

വെബ് ഡെസ്ക്

Published on Jul 25, 2026, 01:32 PM | 1 min read

തിരുവനന്തപുരം: നിരക്ക് വർദ്ധനവ്, തൊഴിൽ സുരക്ഷാ തുടങ്ങിയുള്ള ആവശ്യങ്ങൾ സർക്കാർ അവഗണിക്കുന്നതിനെത്തുടർക്ക് ഓൺലൈൻ ടാക്സി ഡ്രൈവർമാർ നിരാഹാരസമരത്തിലേക്ക്. ഇന്നുമുതൽ സെക്രട്ടറിയേറ്റിന് മുന്നിൽ നിരാഹാരസമരം ആരംഭിക്കുമെന്ന് ഓൺലൈൻ ടാക്സി ഡ്രൈവർമാരുടെ സംഘടന അറിയിച്ചു.


നിരക്ക് പരിഷ്കരണം കൊണ്ടുവരണം, തൊഴിൽ സുരക്ഷാ ഉറപ്പാക്കണം, ബൈക്ക് ടാക്‌സികൾ നിർത്തലാക്കണം, മുൻ‌കൂർ അറിയിപ്പില്ലാതെ ഡ്രൈവർമാരെ ബ്ലോക്ക് ചെയ്യുന്നത് ഒഴിവാക്കണം എന്നിങ്ങനെയുള്ള 11 ആവശ്യങ്ങളാണ് ഡ്രൈവർമാർ മുന്നോട്ടുവച്ചത്.


ഇത് ചൂണ്ടിക്കാട്ടി പലതവണ സർക്കാരിനെ സമീപിച്ചെങ്കിലും അനുകൂലനടപടിയുണ്ടാകാത്ത സാഹചര്യത്തിലാണ് നിരാഹാര സമരത്തിലേക്ക് കടക്കുന്നത്. ഈ മാസം 21 മുതൽ തുടങ്ങിയ സമരത്തിൽ എല്ലാ ഓൺലൈൻ ടാക്സി കമ്പനികളും പങ്കെടുത്തിരുന്നു.


തുടർന്ന് കഴിഞ്ഞദിവസം നടത്തിയ ചർച്ചയിൽ ഊബർ ഒഴികെയുള്ള മറ്റ് ആപ്പുകളിലെ സമരം അവസാനിപ്പിക്കുകയും ചെയ്തു. ആപ്പുകളെ പ്രതിനിധികൾ തൊഴിലാളികളുടെ ആവശ്യങ്ങൾ അംഗീകരിക്കാമെന്ന് ഉറപ്പുനൽകിയതോടെയാണ് സമരം അവസാനിപ്പിച്ചത്.


എന്നാൽ ഉറപ്പുനൽകി മടങ്ങിയതല്ലേ ആവശ്യങ്ങൾ ഇതുവരെ അംഗീകരിക്കുകയോ അംഗീകരിക്കാനുള്ള നടപടികൾ സ്വീകരിക്കുകയോ ചെയ്തിട്ടില്ല എന്ന് ചൂണ്ടിക്കാട്ടിയാണ് തൊഴിലാളികൾ സമരത്തിലേക്ക് നീങ്ങുന്നത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home