ad
Deshabhimani

കനാലിൽ ഒളിച്ചിരുന്നു; പൊലീസ് കസ്റ്റഡിയിൽ നിന്നും രക്ഷപ്പെട്ട കവർച്ചാക്കേസ് പ്രതികളിലൊരാൾ പിടിയിൽ

robbery

പിടിയിലായ സൂരജ്

വെബ് ഡെസ്ക്

Published on Apr 26, 2026, 09:43 PM | 1 min read

കൊച്ചി : കടവന്ത്രയിൽ പൊലീസ് കസ്റ്റഡിയിൽ നിന്നും ചാടിപ്പോയ കവർച്ചാക്കേസ് പ്രതികളിലൊരാൾ പിടിയിലായി. ആലപ്പുഴ സ്വദേശി സൂരജിനെയാണ് കസ്റ്റഡിയിലെടുത്തത്.


ചേന്ദമംഗലത്ത് വെച്ചാണ് സൂരജിനെ പിടികൂടിയത്. കനാലിൽ ഒളിച്ചിരിക്കുകയായിരുന്ന പ്രതിയെ പൊലീസ് അതിസാഹസികമായി പിടികൂടുകയായിരുന്നു. സൂരജിനൊപ്പം രക്ഷപ്പെട്ട പത്തനംതിട്ട സ്വദേശി റസലിനായി അന്വേഷണം തുടരുകയാണ്. മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ ശേഷം തിരികെ വരുമ്പോഴാണ് കവര്‍ച്ചാ കേസ് പ്രതികളായ ഇവർ കടവന്ത്ര പൊലീസിൽ നിന്നും രക്ഷപ്പെട്ടത്.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home