ad
Deshabhimani

സംസ്ഥാനത്ത് പാമ്പുകടിയേറ്റ് ഒരു മരണം കൂടി; ഇടുക്കിയിൽ വയോധികയ്ക്ക് ദാരുണാന്ത്യം

snake  bite

പ്രതീകാത്മക ചിത്രം

വെബ് ഡെസ്ക്

Published on Apr 26, 2026, 03:39 PM | 1 min read

ഇടുക്കി: സംസ്ഥാനത്ത് പാമ്പുകടിയേറ്റ് ഇന്ന് ഒരു മരണം കൂടി. ഇടുക്കി കാഞ്ഞാർ സ്വദേശി വിശാലാക്ഷി (75) ആണ് ഇന്ന് മരിച്ചത്. ഇടുക്കിയിൽ വീടിന് സമീപത്തുവെച്ചാണ് വിശാലാക്ഷിക്ക് പാമ്പുകടിയേറ്റത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.


ഇന്ന് രാവിലെ കണ്ണൂരും ഒരാൾ പാമ്പുകടിയേറ്റ് മരിച്ചിരുന്നു. കണ്ണൂർ മുതുകുട സ്വദേശി നഫീസ (70) ആണ് മരിച്ചത്. മുതുകുടയിൽ വെള്ളിയാഴ്ച രാവിലെയാണ് നഫീസയ്ക്ക് വീട്ടിനുള്ളിൽ വെച്ച് കടിയേറ്റത്. ചികിത്സയിലിരിക്കെ ഇന്ന് മരണം സംഭവിക്കുകയായിരുന്നു.


അതേസമയം എറണാകുളം ചെറായിയിലെ റിസോർട്ടിലെത്തിയ വിനോദസഞ്ചാരിക്കും ഇന്ന് പാമ്പുകടിയേറ്റു. കോയമ്പത്തൂർ സ്വദേശിനി ശർമിളയ്ക്കാണ് കടിയേറ്റത്. കാലിന്റെ വിരലിലാണ് പാമ്പ് കടിച്ചതെന്നാണ് വിവരം. വിവരമറിഞ്ഞ ഉടൻ തന്നെ ഇവരെ പറവൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രാഥമിക ചികിത്സയ്ക്ക് ശേഷം നിലവിൽ മഞ്ഞാലിയിലെ സ്വകാര്യ ആശുപത്രിയിൽ വിദഗ്ധ ചികിത്സയിലാണ് ഇവർ. ശർമിളയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.


പത്തനംതിട്ട മല്ലപ്പള്ളിയിലും ഒരാൾക്ക് പാമ്പുകടിയേറ്റതായി റിപ്പോർട്ടുണ്ട്. മുരണി സ്വദേശി രതീഷിനാണ് അണലിയുടെ കടിയേറ്റത്. വെൽഡിങ് തൊഴിലാളിയായ രതീഷ് ജോലിയുടെ ആവശ്യത്തിനായുള്ള സാനങ്ങളുമായി വീട്ടിലെത്തിയപ്പോഴായിരുന്നു പാമ്പുകടിയേറ്റത്. രതീഷിനെ മല്ലപ്പള്ളി താലൂക്ക് ആശുപത്രിയിൽ ചികിത്സയിൽ പ്രവേശിപ്പിച്ചു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home