തിരുവനന്തപുരത്ത് സോഫാ നിർമാണ ഫാക്ടറിയിൽ പൊട്ടിത്തെറി; ഒരു മരണം

blast factory tvm
വെബ് ഡെസ്ക്

Published on Oct 30, 2025, 11:22 AM | 1 min read

തിരുവനന്തപുരം: തിരുവനന്തപുരം ഉറിയാക്കോട് ഫാക്ടറിയിലുണ്ടായ പൊട്ടിത്തെറിയിൽ ഒരാൾ മരിച്ചു. അസം സ്വദേശി സരോജ് (സ്വാമി) ആണ് മരിച്ചത്. സോഫാ സെറ്റി നിർമാണത്തിനുള്ള കംപ്രസർ പൊട്ടിത്തെറിച്ചാണ് അപകടം.


എച്ച് എസ് മാർക്കറ്റിൽ സോഫാസെറ്റി നിർമാണ ഫാക്ടറിയിലാണ് അപകടം. സോഫാ നിർമാണത്തിനിടെ കംപ്രസർ പൊട്ടിത്തെറിക്കുകയായിരുന്നു. അപകടത്തിൽ സരോജിന് ​ഗുരുതരമായി പരിക്കേറ്റു. സരോജിനെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ഡോക്ടർമാർ മരണം സ്ഥിരീകരിച്ചു.


ഫാക്ടറിയിൽ നടന്ന പരിശോധനയിൽ കംപ്രസർ പൊട്ടിത്തെറിച്ചതാണ് അപകടകാരണമെന്ന് അധികൃതർ പറഞ്ഞു. മറ്റ് തൊഴിലാളികൾക്കാർക്കും അപകടത്തിൽ പരിക്കേറ്റിട്ടില്ല.











deshabhimani section

Related News

View More
0 comments
Sort by

Home