Deshabhimani

31 വർഷമായി ഒളിവിൽ; 
വധശ്രമക്കേസ് പ്രതി പിടിയിൽ

Jalaludeen Attingal

ജലാലുദീൻ

വെബ് ഡെസ്ക്

Published on Oct 30, 2026, 06:31 AM | 1 min read

ആറ്റിങ്ങൽ: 31 വർഷമായി ഒളിവിൽ കഴിഞ്ഞ വധശ്രമക്കേസ് പ്രതി പിടിയില്‍. ആറ്റിങ്ങൽ കരവാരം തോട്ടയ്ക്കാട് കാട്ടിൽ പുത്തൻവീട്ടിൽ ജലാലുദീനെ (55)യാണ് ആറ്റിങ്ങൽ പൊലീസ് അറസ്റ്റ് ചെയ്തത്.


1995 നവംബർ 28നാണ് കേസിനാസ്പദമായ സംഭവം. നഗരൂർ ദർശനാവട്ടം ഗണപതിയാംകോണം പെരുമാമല പുത്തൻവീട്ടിൽ സൈനുലാബ്ദീനെ ജലാലുദീനും സഹോദരന്മാരും ചേർന്ന് ഗുരുതരമായി വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നു. ഗൾഫിൽ പോകുന്നതിന് സൈനുലാബ്ദീൻ നൽകിയ പണം തിരികെ ചോദിച്ചതിനുള്ള വിരോധത്തിലായിരുന്നു ആക്രമണം. എന്നാൽ, കേസില്‍ കോടതിയിൽ ഹാജരാകാതെ ഒളിവിൽ കഴിഞ്ഞുവരികയായിരുന്നു.


പിടികിട്ടാപുള്ളിയെ പിടികൂടാന്‍ ആറ്റിങ്ങൽ ഡിവൈഎസ്പി അജി ചന്ദ്രൻ നായരുടെ നേതൃത്വത്തിൽ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘത്തിന്റെ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. ഇൻസ്പെക്ടർ വി കെ ശ്രീജേഷ്, മനോജ്, അഭിലാഷ് എന്നിവരാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home