ad
Deshabhimani

അനിയന്ത്രിതം പകർച്ചവ്യാധികൾ

സംസ്ഥാനത്ത് വീണ്ടും ഡെങ്കിപ്പനി മരണം; പടർന്ന് പിടിച്ച് ഷി​ഗെല്ലയും എലിപ്പനിയും മഞ്ഞപ്പിത്തവും മലേറിയയും

fever.

പ്രതീകാത്മക ചിത്രം

വെബ് ഡെസ്ക്

Published on Jun 23, 2026, 09:04 PM | 2 min read

തിരുവനന്തപുരം: സംസ്ഥാനത്ത് പകർച്ചവ്യാധികൾ അനിയന്ത്രിതമായി പടരുന്നു. സംസ്ഥാനത്ത് ഇന്ന് അഞ്ച് ജില്ലകളിലായി 15 പേർക്കാണ് ഷി​ഗെല്ല രോ​ഗബാധ സ്ഥിരീകരിച്ചത്. 22 പേരിൽ എലിപ്പനിയും 23 പേർക്ക് മഞ്ഞപ്പിത്തവും നാല് പേർക്ക് മലേറിയയും കണ്ടെത്തി. കൂടാതെ സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിച്ച് ഒരു മരണം കൂടി റിപ്പോർട് ചെയ്തു. സംസ്ഥാനത്ത് ഇതുവരെ 159 പേർക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസവും സംസ്ഥാനത്ത് ഡെങ്കിപ്പനി മരണം റിപ്പോർട് ചെയ്തിരുന്നു.


ചിറ്റൂരിൽ അങ്കണവാടി ജീവനക്കാരിയാണ് ഡെങ്കിപ്പനി മൂലം മരണപ്പെട്ടത്. അടുത്തിടെ അധ്യാപകനും ഡെങ്കിപ്പനി മൂലം മരണമടഞ്ഞിരുന്നു. ഈ വർഷം പാലക്കാട് ജില്ലയിൽ മാത്രം ഡെങ്കിപ്പനി ബാധിച്ച് ആറ് പേരാണ് മരിച്ചത്. ജൂണിൽ മാത്രം നാല് പേരും, കഴിഞ്ഞമാസം 2 പേരുമാണ് ജില്ലയിൽ ഡെങ്കിപ്പനി ബാധിച്ചു മരണപ്പെട്ടത്.


ഡെങ്കിപ്പനിക്കൊപ്പം ഷി​ഗെല്ലയും വർധിച്ചു വരികയാണ്. കോഴിക്കോട്-8, മലപ്പുറം 3, വയനാട് രണ്ട്, കണ്ണൂർ, കൊല്ലം ജില്ലകളിൽ ഒന്നു വീതം എന്നിങ്ങനെയാണ് ഷിഗെല്ല രോഗബാധ റിപ്പോർട്ട് ചെയ്തത്. സംസ്ഥാനത്ത് ജൂൺ മാസം 165 പേർക്ക് രോഗബാധയും ആറ് മരണവും റിപ്പോർട്ട് ചെയ്തു. ഈവർഷം ഇതുവരെ 241 പേർക്ക് ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു. കോഴിക്കോട് എട്ടും മലപ്പുറം മൂന്നും വയനാട് രണ്ടും കണ്ണൂർ, കൊല്ലം ജില്ലകളിൽ ഒരാൾക്കുമാണ് ഷിഗെല്ല രോഗബാധ റിപ്പോർട്ട് ചെയ്തത്. സംസ്ഥാനത്ത് ജൂൺ മാസം 165 പേർക്ക് രോഗബാധയും ആറ് മരണവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതുവരെ 241 പേർക്കാണ് ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു.


കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിലാണ് ജൂൺ മാസം ഏറ്റവും കൂടുതൽ പേർക്ക് രോഗം സ്ഥിരീകരിച്ചത്. നിലവിൽ കോഴിക്കോട് (57), വയനാട് (22), തൃശൂർ (12) ആലപ്പുഴ (3) എന്നീ നാല് ജില്ലകളിലാണ് ഔട്‌ബ്രേക്ക് പ്രഖ്യാപിച്ചിട്ടുള്ളത്. മലപ്പുറം (24), തിരുവനന്തപുരം (17), കണ്ണൂർ (11), കൊല്ലം (10), ഇടുക്കി (3), എറണാകുളം (3), പാലക്കാട് (3)എന്നിവിടിങ്ങളിലും ജൂൺ മാസം ഷിഗെല്ല രോഗബാധ റിപ്പോർട്ട് ചെയ്തു. പ്രതിരോധപ്രവർത്തനങ്ങൾ അവതാളത്തിലായതോടെ സംസ്ഥാനത്ത് നിയന്ത്രിക്കാനാകാതെ പകർച്ചവ്യാധികൾ പടർന്നു പിടിക്കുകയാണ്. ശുചീകരണത്തിൽ വീഴ്ചയുണ്ടായെന്ന് ആരോ​ഗ്യമന്ത്രി കെ മുരളീധരൻ കുറ്റസമ്മതം നടത്തിയിരുന്നു. മരണസംഖ്യ ഉയരുന്നതും ആശങ്ക വർധിപ്പിക്കുന്നുണ്ട്.







deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home