എബോള പ്രതിരോധം: 76 ടൺ ദുരിതാശ്വാസ സാമഗ്രി എത്തിച്ചു; മൂന്നാം സഹായവിമാനവുമായി ദുബായ് ഹ്യൂമാനിറ്റേറിയൻ

ദുബായ് : എബോള വൈറസ് വ്യാപനം നിയന്ത്രിക്കുന്നതിനായി ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലേക്കുള്ള മൂന്നാമത്തെ അടിയന്തര ദുരിതാശ്വാസ വിമാനദൗത്യം പൂർത്തിയാക്കി ദുബായ് ഹ്യൂമാനിറ്റേറിയൻ. യുഎഇ വൈസ് പ്രസിഡന്റും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് അൽ മക്തൂമിന്റെ നിർദേശപ്രകാരമാണ് ദൗത്യം നടപ്പാക്കിയത്.
യൂറോപ്യൻ യൂണിയന്റെ മാനുഷിക സഹായ വിഭാഗമായ ഡി ജി ഇകോയുടെ സഹകരണത്തോടെ സംഘടിപ്പിച്ച ദൗത്യവിമാനം 21-ന് ദുബായിൽനിന്ന് പുറപ്പെട്ട് ഉഗാണ്ടയിലെ എന്റേബെയിൽ എത്തി. അവിടെനിന്ന് എബോള ബാധിത പ്രദേശങ്ങളിലേക്ക് എത്തിക്കുന്നതിനായി 76 ടണ്ണിലധികം ജീവൻ രക്ഷാ സാമഗ്രികളാണ് കൊണ്ടുപോയത്.
ദുബായ് റോയൽ എയർ വിങ്ങിന്റെ വിമാനത്തിലാണ് ചരക്കുകൾ എത്തിച്ചത്. ശുചിത്വ കിറ്റുകൾ, ഭക്ഷ്യ ബിസ്‌ക്കറ്റുകൾ, ടെന്റുകൾ, രണ്ട് വാഹനങ്ങൾ, കൂടാതെ സുരക്ഷിതവും മാന്യവുമായ സംസ-്‌കാരത്തിന് ആവശ്യമായ സാമഗ്രികളും ഉൾപ്പെടുത്തിയിരുന്നു.
ലോക ഭക്ഷ്യപരിപാടി, യുനിസെഫ്, അന്താരാഷ-്‌ട്ര റെഡ് ക്രോസ് റെഡ് ക്രസന്റ് സമൂഹങ്ങളുടെ ഫെഡറേഷൻ തുടങ്ങിയ മാനുഷിക സംഘടനകളാണ് സഹായ സാമഗ്രികൾ നൽകിയിരിക്കുന്നത്. ആകെ 223,000 ഡോളറിലധികം മൂല്യമുള്ള സഹായസാമഗ്രികളാണ് എത്തിച്ചത്. വിമാന ഗതാഗതച്ചെലവായി 270,000 ഡോളറിന്റെ സേവനം ദുബായ് ഹ്യൂമാനിറ്റേറിയൻ നൽകി.
പ്രതിസന്ധി ഘട്ടങ്ങളിൽ അതിവേഗ മാനുഷിക സഹായം ഉറപ്പാക്കാനുള്ള യുഎഇയുടെ പ്രതിബദ്ധതയുടെ തെളിവാണ് ദൗത്യമെന്ന് ദുബായ് ഹ്യൂമാനിറ്റേറിയൻ സിഇഒ ജ്യൂസെപ്പെ സാബ പറഞ്ഞു. ദുബായ് ഹ്യൂമാനിറ്റേറിയൻ, യൂറോപ്യൻ യൂണിയൻ, അന്താരാഷ-്‌ട്ര സഹായ സംഘടനകൾ എന്നിവ തമ്മിലുള്ള സഹകരണം കൂടുതൽ ശക്തിപ്പെട്ടതായും അദ്ദേഹം വ്യക്തമാക്കി. 2025-ൽ ദുബായ് ഹ്യൂമാനിറ്റേറിയനും ഡി ജി ഇകോയും തമ്മിൽ ഒപ്പുവെച്ച സഹകരണ കരാറിന്റെ തുടർച്ചയായാണ് സംയുക്ത ദൗത്യം.









0 comments