ad
Deshabhimani

വയനാട് ഗവ. മെഡിക്കൽ കോളേജിൽ ആദിവാസി ബാലികയ്‌ക്ക്‌ ചികിത്സാ നിഷേധം

wayanad medical college
വെബ് ഡെസ്ക്

Published on Jun 23, 2026, 10:04 PM | 1 min read

മാനന്തവാടി: സ്‌കൂളിൽനിന്ന്‌ വീണ്‌ കൈ പൊട്ടിയ ആദിവാസി ബാലികയ്‌ക്ക്‌ വയനാട് ഗവ. മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ ചികിത്സ നിഷേധിച്ചതായി പരാതി. കമ്മന നവോദയം എൽപി സ്കൂൾ വിദ്യാർഥി തനൂജയ്‌ക്ക്‌ (ഒമ്പത്) ചികിത്സ ലഭിച്ചില്ലെന്ന്‌ അച്ഛൻ ജ്യോതിഷ് ആശുപത്രി സൂപ്രണ്ടിന്‌ പരാതി നൽകി.


തിങ്കൾ രാവിലെ സ്കൂളിൽനിന്ന വീണ്‌ പരിക്കേറ്റ തനൂജയെ സ്കൂൾ അധികൃതർ മെഡിക്കല്‍ കോളേജ്‌ ആശുപത്രിയുടെ അത്യാഹിത വിഭാഗത്തില്‍ എത്തിച്ചു. കൈയുടെ എല്ല് പൊട്ടിയെന്നും അടിയന്തര ശസ്ത്രക്രിയ വേണമെന്നും പറഞ്ഞു. അസ്ഥിരോഗ വിഭാഗം ഡോക്ടറെ കണ്ടപ്പോൾ ഉടൻ ശസ്ത്രക്രിയ ചെയ്യാമെന്നറിയിച്ചു. എന്നാൽ വ്യാഴാഴ്ചയെ ചെയ്യാൻ പറ്റൂവെന്ന്‌ പിന്നീട്‌ അറിയിച്ചു. വേദനകൊണ്ടു പുളഞ്ഞ കുട്ടിയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ശസ്ത്രക്രിയ ചെയ്യേണ്ടിവന്നു.


ആദിവാസി വിഭാഗമെന്ന പരിഗണപോലും നൽകിയില്ലെന്നും കുറ്റകാർക്തെിരെ നടപടി എടുക്കണമെന്നും ആവശ്യപ്പെട്ടാണ്‌ രക്ഷിതാവ്‌ പരാതി നൽകിയത്‌. സ്വകാര്യ ആശുപത്രിയിൽ ചികിത്സയ്ക്ക് ചെലവായ തുക ലഭ്യമാക്കണമെന്നും പരാതിയിലുണ്ട്.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home