ആറാടി ക്രിസ്റ്റ്യാനോ; ആറ് ലോകകപ്പുകളിൽ ഗോളടിക്കുന്ന ആദ്യ താരം

ഹൂസ്‌റ്റൺ: ഒറ്റപ്പെട്ട നായകനല്ല, ഉസ്‌ബെക്കിസ്ഥാനെതിരായ മത്സരത്തിൽ ആദ്യ മിനിറ്റിൽ തന്നെ ഗോൾ നേടി ക്രിസ്‌റ്റ്യാനോ റൊണാൾഡോ ചരിത്രത്തിലേക്ക് നടന്നു കയറി. പങ്കെടുത്ത ആറു ലോകകപ്പിലും ഗോൾ നേടുന്ന ആദ്യ താരമെന്ന് റെക്കോഡാണ് പോർച്ചുഗൽ നായകൻ സ്വന്തമാക്കിയത്.
ആദ്യ കളിയിൽ താരതമ്യേന ദുർബലരായ കോംഗോക്കെതിരെ 1–1ന് സമനിലയിൽ പിരിഞ്ഞ പോർച്ചുഗലിന്റെ ഉയർത്തെഴുന്നേൽപ്പ് നായകനിലൂടെ തന്നെ പിറന്നു. ആരാധകരും കൊതിച്ചൊരു രാത്രി തന്നെ പിറന്നു. കഴിഞ്ഞ മത്സരത്തിലെ നിരാശകൾക്ക് മിനിറ്റുകളുടെ ദൈർഘ്യം മാത്രമേ ഉണ്ടായുള്ളൂ. നിർണായക മത്സരത്തിൽ ആറാം മിനിറ്റിൽ തന്നെ ക്രിസ്‌റ്റ്യാനോ പന്ത് വലയിലെത്തിച്ചു.
കോംഗോയോട് രണ്ട് അവസരങ്ങൾ താരം ഗോൾമുഖത്തുനിന്ന് പാഴാക്കുകയായിരുന്നു. പോർച്ചുഗൽ 783 പാസുകൾ പൂർത്തിയാക്കിയപ്പോൾ റൊണാൾഡോയ്‌ക്ക് പന്ത് തൊടാനായത് 25 തവണ മാത്രം. മൂന്ന് ഷോട്ടുകൾ പായിച്ചതിൽ ലക്ഷ്യത്തിലേക്കൊന്നുമില്ല. എന്നാൽ മറ്റൊരു ക്രിസ്‌റ്റ്യാനോയാണ് ഉസ്‌ബെക്കിസ്ഥാനെതിരെ കളത്തിൽ കണ്ടത്.









0 comments