print edition ബുൾഡോസർ രാജിനെതിരെ ഫരീദാബാദിൽ വൻ പ്രതിഷേധം

ഫരീദാബാദ് നെഹ്റു കോളനിയിലെ ബുൾഡോസർരാജിനെതിരെ സിഐടിയു നേതൃത്വത്തിൽ നെഹ്‌റു കോളനി ബച്ചാവോ സംഘർഷ് സമിതി നടത്തിയ മാർച്ച്
ചണ്ഡീഗഡ്: ഹരിയാന ഫരീദാബാദിലെ ബുൾഡോസർരാജിനെതിരെ പ്രതിഷേധവുമായി ആയിരങ്ങൾ തെരുവിലിറങ്ങി.
നെഹ്‌റു കോളനിയിലെയും സമീപ പ്രദേശങ്ങളിലെയും നൂറുകണക്കിന് കുടുംബങ്ങളെ വഴിയാധാരമാക്കിയ മുനിസിപ്പൽ കോർപറേഷന്റെ നിയമവിരുദ്ധ നടപടിക്കെതിരെ ഡെപ്യൂട്ടി കമീഷണർ ഓഫീസിനുമുന്നിൽ സിഐടിയു നേതൃത്വത്തിൽ നെഹ്‌റു കോളനി ബച്ചാവോ സംഘർഷ് സമിതിയാണ് സമരം സംഘടിപ്പിച്ചത്. മെയ് 29നും 30നുമാണ് ഫരീദാബാദ് മുനിസിപ്പൽ കോർപറേഷനും ജില്ലാ ഭരണകേന്ദ്രവും ബുൾഡോസറുമായെത്തി വീടുകളും ആരാധനാലയങ്ങളും ഇടിച്ചുനിരത്തിയത്. തലമുറകളായി ഇവിടെ താമസിക്കുന്നവരെ നോട്ടീസ് പോലും നൽകാതെ ഇറക്കിവിട്ടു. ജലവിതരണവും വൈദ്യുതിബന്ധവും വിച്ഛേദിച്ചു. മൂന്നുദിവസം കഴിഞ്ഞാണ് മെട്രോ സ്റ്റേഷനായി ഭൂമി ഏറ്റെടുക്കുന്നുവെന്നും ഒരാഴ്-ചയ്-ക്കകം ഒഴിയണമെന്നും ഒൗദ്യോഗികമായി അറിയിച്ചത്. ഡസനിലേറെ കോളനികൾ സമാന ഭീഷണിയിലാണ്.







0 comments