ad
Deshabhimani

print edition തെരഞ്ഞെടുപ്പ്‌ കമീഷന്‌ മമത
പുതിയ ഭാരവാഹിപ്പട്ടിക കൈമാറി

Mamata Banerjee
വെബ് ഡെസ്ക്

Published on Jun 24, 2026, 12:01 AM | 1 min read

ന്യൂഡൽഹി: മമതാ ബാനർജിയെ അടക്കം വിമതപക്ഷം പുറത്താക്കിയതിനു പിന്നാലെ തൃണമൂൽ കോൺഗ്രസ്‌ പുതുക്കിയ ഭാരവാഹി പട്ടിക കേന്ദ്ര തെരഞ്ഞെടുപ്പ്‌ കമീഷന്‌ കൈമാറി. മമതാ ബാനർജിയെ ചെയർപേഴ്‌സണായി നിലനിർത്തിയുള്ള വർക്കിങ്‌ കമ്മിറ്റി അംഗങ്ങളുടെ പട്ടികയാണ്‌ നൽകിയത്‌.


പ്രതിപക്ഷനേതാവ്‌ ഋതബ്രത ബാനർജിയുടെ നേതൃത്വത്തിലുള്ള വിമത പക്ഷം കഴിഞ്ഞ ദിവസം കൊൽക്കത്തയിൽ പ്രത്യേക യോഗം ചേർന്ന്‌ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തതിന്‌ പിന്നാലെയാണ്‌ ഒ‍ൗദ്യോഗിക പക്ഷത്തിന്റെ നീക്കം. മമതയും അനന്തരവൻ അഭിഷേക്‌ ബാനർജിയും ഉൾപ്പെടെ ഒ‍ൗദ്യോഗികപക്ഷ നേതാക്കളാരും വിമത വർക്കിങ്‌ കമ്മിറ്റിയിൽ ഇല്ല. തൃണമൂലിന്റെ പേരും ചിഹ്നവും നേടിയെടുക്കുന്നതിനുള്ള പോരാട്ടം കോടതിയിലേക്ക്‌ നീങ്ങിയ ഘട്ടത്തിൽ തന്നെയാണ്‌ ഇരുപക്ഷവും പുതിയ ഭാരവാഹി പട്ടികയ്ക്ക് രൂപംനൽകിയത്‌.

ഒ‍ൗദ്യോഗിക പക്ഷം കൈമാറിയ പട്ടികയിൽ അഭിഷേക്‌ ബാനർജിയാണ്‌ അഖിലേന്ത്യാ ജനറൽ സെക്രട്ടറിയും ലോക്‌സഭാ കക്ഷിനേതാവും. രാജ്യസഭാംഗങ്ങളായ ഡെറിക്ക്‌ ഒബ്രിയനും ഡോളാ സെന്നും ജോയിന്റ്‌ സെക്രട്ടറി. സുഭാഷിഷ്‌ ചക്രവർത്തി ട്രഷറർ. ശോഭൻദേബ്‌ ചതോപാധ്യായയാണ്‌ നിയമസഭാ കക്ഷിനേതാവ്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home