താമസക്കാരുടെ വാടകഭാരം കുറയ്‌ക്കൽ; ഫ്ലെക്‌സി റെന്റ്സ് പദ്ധതിയുമായി ദുബായ്

ദുബായ് : താമസക്കാരുടെ വാടകച്ചെലവ് കുറയ്‌ക്കാനും അടവ് കൂടുതൽ സൗകര്യപ്രദമാക്കാനുമായി ‘ഫ്ലെക്‌സി റെന്റ്സ്' പദ്ധതി പ്രഖ്യാപിച്ച് ദുബായ് സർക്കാർ. വാടകത്തുക പ്രതിമാസ ഗഡുക്കളായി അടയ്ക്കുന്നതിനുള്ള സൗകര്യം, 12 മാസം വരെ ദീർഘിപ്പിച്ച തവണ വ്യവസ്ഥ, ഗ്രേസ് പീരിയഡ്, പുതുക്കിയ പേയ്മെന്റ് ഷെഡ്യൂൾ, വാടക വർധനവ് ഒഴിവാക്കൽ തുടങ്ങിയ ആനുകൂല്യങ്ങളാണ് ലഭ്യമാക്കുന്നത്. 12 റിയൽ എസ്റ്റേറ്റ് ഡെവലപ്പർമാരുമായി ചേർന്നാണ് പുതിയ പദ്ധതി.
പുതിയ വാടകക്കാർക്കും നിലവിലെ വാടകക്കാർക്കും പദ്ധതി ബാധകമായിരിക്കും. നിലവിൽ വാർഷികമായോ ഒന്നിലധികം ചെക്കുകളിലൂടെയോ വാടക അടയ്ക്കുന്ന താമസക്കാർക്ക് പദ്ധതിയിൽ പങ്കാളികളായ ഭൂവുടമകളോടും കമ്പനികളോടും കൂടുതൽ സൗകര്യപ്രദമായ പേയ്മെന്റ് ക്രമീകരണങ്ങൾ ആവശ്യപ്പെടാൻ കഴിയും.
ദുബായിലെ റിയൽ എസ്റ്റേറ്റ് മേഖലയിലുടനീളം പദ്ധതി വ്യാപിപ്പിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് ദുബായ് ലാൻഡ് ഡിപ്പാർട്ടുമെന്റ് അറിയിച്ചു.









0 comments