ad
Deshabhimani

ഒളവണ്ണയെ ശാരുതി 
‘ചെങ്കോട്ട’യാക്കും ; ചെങ്കോട്ടയിലെ സ്വാതന്ത്ര്യദിനാഘോഷത്തിലേക്ക്​ ക്ഷണം

olavanna panchayath
വെബ് ഡെസ്ക്

Published on Aug 09, 2025, 01:45 AM | 1 min read


പന്തീരാങ്കാവ് (കോഴിക്കോട്‌)

സ്വാതന്ത്ര്യദിനത്തിൽ രാജ്യതലസ്ഥാനത്ത് ദേശീയപതാക ഉയരുമ്പോൾ കേരളത്തിന് അഭിമാനമായി ഒളവണ്ണ പഞ്ചായത്തിന്റെ സാന്നിധ്യമുണ്ടാവും. ചെങ്കോട്ടയിൽ നടക്കുന്ന 79-ാമത് സ്വാതന്ത്ര്യദിനാഘോഷത്തിൽ വിശിഷ്ടാതിഥിയായി ഒളവണ്ണ പഞ്ചായത്ത് പ്രസിഡന്റ് പി ശാരുതി പങ്കെടുക്കും.


ഐക്യരാഷ്ട്ര സംഘടനയുടെ സുസ്ഥിര വികസന സൂചികയുടെ ഭാഗമായി കേന്ദ്ര പഞ്ചായത്ത് രാജ് മന്ത്രാലയം ആദ്യമായി പ്രസിദ്ധീകരിച്ച റാങ്കിങ്ങിൽ എ ഗ്രേഡ് നേടിയതും പഞ്ചായത്ത് അഡ്വാൻസ്മെന്റ് ഇൻഡക്സിൽ മികച്ച ഭരണം വിഭാഗത്തിൽ കേരളത്തിൽനിന്ന് ഒന്നാമതെത്തിയതുമാണ് ഒളവണ്ണ പഞ്ചായത്തിനെ രാജ്യതല​സ്ഥാനത്തെത്തിച്ചത്​. ഒളവണ്ണയെ ഈ നേട്ടത്തിൽ എത്തിക്കാൻ സാധിച്ചത് കൂട്ടായ പ്രവർത്തനത്തിന്റെ ഫലമായാണെന്ന് പ്രസിഡന്റ് പി ശാരുതി പറഞ്ഞു. ഇതിനുപുറമെ ജൽജീവൻ മിഷൻ പദ്ധതിയിൽ സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ഹൗസ് കണക്ഷൻ നൽകിയ പഞ്ചായത്ത്, സ്ത്രീ സുരക്ഷയും- ബാല സുരക്ഷയും ഉറപ്പാക്കിയതിന് സംസ്ഥാന ജാഗ്രതാസമിതി പുരസ്കാരം, ലൈഫ് മിഷൻ- പിഎംഎവൈ പദ്ധതി നടത്തിപ്പിൽ ജില്ലയിൽ ഒന്നാം സ്ഥാനം, ശുചിത്വ മിഷൻ അവാർഡുകൾ, സംസ്ഥാനത്തെ മികച്ച അങ്കണവാടിക്കുള്ള പുരസ്‌കാരം, സമ്പൂർണ ഡിജിറ്റൽ സാക്ഷരത പഞ്ചായത്ത് തുടങ്ങിയ നേട്ടങ്ങളുമുണ്ട്​. കേരളത്തിൽനിന്ന് ആറ് പഞ്ചായത്തുകൾക്കുമാത്രമാണ് ഐക്യരാഷ്ട്ര സംഘടനയുടെ സുസ്ഥിര വികസന സൂചികയുടെ ഭാഗമായുള്ള റാങ്കിങ്ങിൽ എ ഗ്രേഡ് നേടാൻ സാധിച്ചത്.


22ാം വയസ്സിലാണ് ഒളവണ്ണ പഞ്ചായത്ത്​ പ്രസിഡന്റായി പി ശാരുതി ചുമതലയേൽക്കുന്നത്. കേന്ദ്ര സംസ്ഥാന പദ്ധതികളും അവയുടെ ചുവടുപിടിച്ച് നൂതന ആശയങ്ങളിലൂടെയുള്ള ഒട്ടനവധി പുതിയ പദ്ധതികളും നടപ്പാക്കാൻ ശാരുതിയുടെ നേതൃത്വത്തിലുള്ള എൽഡിഎഫ് ഭരണസമിതിക്ക് സാധിച്ചു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home