ജയിൽ വകുപ്പിനെതിരെ പരസ്യമായി പ്രതികരിച്ച ഉദ്യോ​ഗസ്ഥന് സസ്പെൻഷൻ

suspension
വെബ് ഡെസ്ക്

Published on Jul 27, 2025, 06:19 PM | 1 min read

തിരുവനന്തപുരം: ​ജയിൽ വകുപ്പിനെതിരെ പരസ്യമായി പ്രതികരിച്ച ഉദ്യോ​ഗസ്ഥന് സസ്പെൻഷൻ. കൊട്ടാരക്കര സ്പെഷ്യൽ സബ് ജയിലിലെ ഡെപ്യൂട്ടി പ്രിസൺ ഓഫീസർ അബ്ദുൾ സത്താർ ഐയെ ആണ് അച്ചടക്ക നടപടിയുടെ ഭാഗമായി സസ്പെൻ്റ് ചെയ്തത്. കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നും ഗോവിന്ദച്ചാമി ജയിൽ ചാടിയ സംഭവത്തിൽ അബ്ദുൾ സത്താർ മീഡിയയ്ക്ക് ഇൻ്റർവ്യൂ നൽകിയിരുന്നു. ഗോവിന്ദച്ചാമി ജയിൽ ചാടുമെന്ന് നേരത്തെ അറിയിച്ചിരുന്നതായും ജയിൽ ചാടിയാൽ ഉദ്യോഗസ്ഥൻ്റെ വീട്ടിൽ എത്തി ആദ്ദേഹത്തെ കെട്ടിയിട്ട് വീട്ടുകാരെ അതിക്രൂരമായി ബലാത്കാരം ചെയ്യുമെന്നും അറിയിച്ചതായാണ് പ്രതികരണം.


കോയമ്പത്തൂരിൽ ചില ശ്മശാനങ്ങളിൽ മോഷണ സ്വർണം ഒളിപ്പിച്ചിട്ടുണ്ടെന്നും അത് കൈകാര്യം ചെയ്യുന്ന ആൾക്കാരാണ് ഗോവിന്ദചാമിയുടെ കേസ് കൈകാര്യം ചെയ്യുന്നതെന്നും തടവുകാർ വഴി അറിഞ്ഞെന്ന് ജയിലിൽ അറിയിച്ചതായും പറയുന്നു. ജയിൽ വരുന്നതിന് മുമ്പ് ​ഗോവിന്ദചാമി പല സ്ത്രീകളേയും ഉപദ്രവിച്ചിരുന്നുവെന്നും അയാളെ വധിച്ചിരുന്നുവെങ്കിൽ നല്ലതാണെന്നും ഉദ്യോ​ഗസ്ഥൻ പ്രതികരിച്ചിരുന്നു. ഗോവിന്ദച്ചാമിയെ തൂക്കിക്കൊല്ലാൻ വിധിക്കുകയാണെങ്കിൽ ആരാച്ചാർ ഇല്ലാത്ത പക്ഷം ആരാച്ചാർ ആകാനും തയ്യാറാണ് എന്നായിരുന്നു അബ്ദുൾ സത്താറിന്റെ പരാമർശം.അബ്ദുൾ സത്താറിനെതിരെ സമീപകാലത്തായി നിരവധി ആരോപണങ്ങൾ ഉയർന്നിട്ടുണ്ട്. ഇതിനെതിരെ അന്വേഷണം നടന്നുവരികയാണ്.



deshabhimani section

Related News

View More
0 comments
Sort by

Home