എൻവൈഎൽ സംസ്ഥാന പ്രസിഡന്റ് അഡ്വ. ഷമീർ പയ്യനങ്ങാടി സിപിഐ എമ്മിലേക്ക്

സിപിഐ എമ്മിലേക്ക് വരുന്ന എൻവൈഎൽ സംസ്ഥാന പ്രസിഡന്റ് അഡ്വ. ഷമീർ പയ്യനങ്ങാടിയെ ജില്ലാ സെക്രട്ടറി വി പി അനിൽ ഷാളണിയിച്ച് സ്വീകരിക്കുന്നു
മലപ്പുറം: ഐഎൻഎല്ലിന്റെ യുവജന സംഘടനയായ നാഷണൽ യൂത്ത് ലീഗ് (എൻവൈഎൽ) സംസ്ഥാന പ്രസിഡന്റ് അഡ്വ. ഷമീർ പയ്യനങ്ങാടി സിപിഐ എമ്മിലേക്ക്. സിപിഐ എം ജില്ലാ കമ്മിറ്റി ഓഫീസിൽവച്ച് ജില്ലാ സെക്രട്ടറി വി പി അനിൽ ഷാളണിയിച്ച് സ്വീകരിച്ചു. ഐഎൻഎൽ സംസ്ഥാന കമ്മിറ്റിയംകൂടിയാണ്. എംഎസ്എഫ് തിരൂർ മണ്ഡലം പ്രസിഡന്റ്, സംസ്ഥാന സമിതിയംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
2016ലാണ് ഐഎൻഎല്ലിൽ ചേർന്നത്. തിരൂർ ബാറിലെ അഭിഭാഷകനായ ഷമീർ മികച്ച വാഗ്മിയുമാണ്. സമൂഹത്തിലെ എല്ലാ ജനവിഭാഗങ്ങളെയും അഭിസംബോധന ചെയ്യുന്ന സിപിഐ എം മതനിരപേക്ഷതയുടെ സമ്പൂർണ വേദിയാണെന്ന് ഷമീർ പയ്യനങ്ങാടി പറഞ്ഞു. സ്വീകരണ ചടങ്ങിൽ സിപിഐ എം ജില്ലാ കമ്മിറ്റിയംഗം അഡ്വ. പി ഹംസക്കുട്ടി പങ്കെടുത്തു.










0 comments