Deshabhimani

നേഴ്സിങ് കോളേജിലെ ബിജെപി നേതാവിന്റെ നിയമനം: ഉദ്യോഗസ്ഥരുടെ തലയിലിട്ട് തടിയൂരാൻ മന്ത്രി മുരളീധരൻ

k muraleedharan
വെബ് ഡെസ്ക്

Published on Oct 07, 2026, 12:19 PM | 1 min read

കോന്നി: കോൺഗ്രസ്–ബിജെപി അവിശുദ്ധ കൂട്ടുകെട്ടിന്റെ ഭാഗമായി കോന്നി നഴ്സിങ് കോളേജിൽ നടപ്പാക്കിയ നിയമനം, ഉദ്യോഗസ്ഥരുടെ തലയിൽ കെട്ടിവെച്ച് തടിയൂരാൻ ആരോ​ഗ്യമന്ത്രി കെ മുരളീധരന്റെ ശ്രമം. ബിജെപി തിരുവനന്തപുരം ജില്ലാ പെൻഷനേഴ്സ് സെൽ കൺവീനർ രതീഷ് ആർ നായരെ സീനിയർ സൂപ്രണ്ടായി നിയമിച്ചതിലാണ് മന്ത്രി മുടന്തൻ ന്യായങ്ങളുമായി രംഗത്തെത്തിയിരിക്കുന്നത്.


നിയമനം മന്ത്രിയോ മന്ത്രിയുടെ ഓഫീസോ അറിഞ്ഞിട്ടില്ലെന്നും ഉദ്യോഗസ്ഥരാണ് നിയമനം നടത്തിയതെന്നുമാണ് മന്ത്രിയുടെ വിചിത്ര വാദം. യോഗ്യരായ നിരവധി പേരെ മറികടന്ന് മന്ത്രിയുടെ ഓഫീസ് നേരിട്ട് ഇടപെട്ടാണ് ബിജെപി നേതാവിന് വഴിവിട്ട നിയമനം നൽകിയതെന്ന യാഥാർഥ്യം നിലനിൽക്കെയാണ് കെ മുരളീധരൻ ഉത്തരവാദിത്തത്തിൽ നിന്ന് കൈകഴുകുന്നത്.


"32,000 രൂപ മാത്രമാണ് ശമ്പളം", "കോന്നിയിലേക്ക് നിയമനം ലഭിച്ചാൽ ആരും പോകില്ല", "ഇപ്പോൾ പിരിച്ചുവിട്ടാൽ ഇയാൾ കോടതിയിൽ പോകും" തുടങ്ങിയ വാദങ്ങളാണ് വിഷയത്തിൽ മന്ത്രി നിരത്തുന്നത്. നിലവിൽ വിഷയം കൈകാര്യം ചെയ്യാനുള്ള നിയമവശങ്ങൾ പരിശോധിച്ച് ലീഗലായി മുന്നോട്ട് പോകുമെന്നുമാണ് മന്ത്രിയുടെ അവകാശവാദം.


ആർഎസ്എസ് നേതാവിന് മുൻഗണന നൽകി നിയമിച്ചതിൽ കൈകടത്തൽ വ്യക്തമായതോടെ സ്വന്തം വീഴ്ച മറച്ചുവെക്കാൻ ഉദ്യോഗസ്ഥരെ ബലിയാടാക്കുകയാണ് ആരോഗ്യമന്ത്രി. എൻജിഒ സംഘിന്റെ മുൻ സംസ്ഥാന കമ്മിറ്റി അംഗം കൂടിയായ രതീഷിനെ ആരോഗ്യവകുപ്പിന് കീഴിലെ കോന്നി നഴ്സിങ് കോളേജിൽ സീനിയർ സൂപ്രണ്ടായി നിയമിക്കുകയായിരുന്നു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home