ad
Deshabhimani

print edition എൻടിഎ പിരിച്ചുവിടണം: 
കെ രാധാകൃഷ്ണൻ

K Radhakrishnan.jpg
avatar
സ്വന്തം ലേഖകൻ

Published on Aug 19, 2026, 01:00 AM | 1 min read

ന്യ‍ൂഡൽഹി : ​നീറ്റ് പരീക്ഷയിലെ ചോദ്യപേപ്പർ ചോർച്ചയ്ക്ക്‌ തൊട്ടുപിന്നാലെ യുജിസി - നെറ്റ് പരീക്ഷയും റദ്ദാക്കേണ്ടി വന്നത്‌ കേന്ദ്രസർക്കാരിന്റെ ഭരണപരാജയത്തെയും വിദ്യാഭ്യാസ രംഗത്തെ നയപരമായ തകർച്ചയെയുമാണ് തുറന്നുകാട്ടുന്നതെന്ന് സിപിഐ എം ലോക്‌സഭാ നേതാവ്‌ കെ രാധാകൃഷ്ണൻ. നാഷണൽ ടെസ്റ്റിങ്‌ ഏജൻസിയുടെ (എൻടിഎ) കീഴിൽ ബിജെപി സർക്കാർ നടപ്പാക്കിയ പരീക്ഷാ പരിഷ്‌കാരങ്ങൾ പൂർണമായും പരാജയപ്പെട്ടു. നിരന്തരമായ ചോദ്യപേപ്പർ ചോർച്ച, ചോദ്യപേപ്പറുകളിലെ വ്യാകരണ- അക്ഷരത്തെറ്റുകൾ, മുൻവർഷങ്ങളിലെ ചോദ്യങ്ങൾ പകർത്തിയെഴുതിയ സംഭവങ്ങൾ എന്നിവ ഇതിന് തെളിവാണ്.


കേന്ദ്രസർക്കാരിന്റെ പൂർണ നിയന്ത്രണത്തിലുള്ള ഏജൻസിക്ക് രാജ്യത്തെ ചെറുപ്പക്കാരുടെ ഭാവി നിർണയിക്കുന്ന പരീക്ഷകളിൽ അടിസ്ഥാനപരമായ സുതാര്യതയോ ഗുണനിലവാരമോ ഉറപ്പാക്കാൻ സാധിക്കുന്നില്ല. യുവാക്കളുടെ പ്രതീക്ഷകളെ തല്ലിക്കെടുത്തുന്ന അനാസ്ഥ ബിജെപി സർക്കാർ അടിയന്തരമായി അവസാനിപ്പിക്കണം. അഴിമതിയുടെ കേന്ദ്രമായി മാറിയ എൻടിഎയെ പിരിച്ചുവിടണം. കേന്ദ്രീകൃത പരീക്ഷാരീതി അവസാനിപ്പിച്ച്, നടത്തിപ്പും നിയന്ത്രണവും സർവകലാശാലകൾക്കും സംസ്ഥാനങ്ങൾക്കും തിരികെ നൽകാൻ കേന്ദ്രസർക്കാർ തയ്യാറാകണമെന്നും കെ രാധാകൃഷ്‌ണൻ പ്രസ്താവനയിൽ പറഞ്ഞു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home