ad
Deshabhimani

പരീക്ഷാ ക്രമക്കേട്

print edition സംസ്ഥാന സർക്കാർ നിസ്സംഗത ഉപേക്ഷിക്കണം

g r anil
വെബ് ഡെസ്ക്

Published on Jun 04, 2026, 12:00 AM | 1 min read

തിരുവനന്തപുരം : കേന്ദ്ര സർക്കാരിന്റെ കീഴിൽ നടത്തുന്ന മത്സരപ്പരീക്ഷകളിലെ തുടർച്ചയായ ക്രമക്കേടുകളിൽ സംസ്ഥാന സർക്കാർ സ്വീകരിക്കുന്ന നിസ്സംഗ നിലപാടിനെതിരെ പ്രതിപക്ഷം. ജി ആർ അനിലാണ്‌ നിയമസഭയിൽ ശ്രദ്ധക്ഷണിക്കലായി വിഷയം അവതരിപ്പിച്ചത്‌. കേന്ദ്ര സർക്കാരിന്‌ കത്തയച്ചിട്ടുണ്ടെന്ന്‌ പൊതുവിദ്യാഭ്യാസ മന്ത്രി എൻ ഷംസുദ്ദീൻ ശ്രദ്ധക്ഷണിക്കലിന്‌ മറുപടി നൽകി.


കത്തയച്ചതുകൊണ്ടായില്ലെന്നും ശക്തമായ ഇടപെടലാണ്‌ വേണ്ടതെന്നും ജി ആർ അനിൽ പറഞ്ഞു. അതിനോട്‌ യോജിച്ച സ്‌പീക്കർ തിരുവഞ്ചൂർ രാധാകൃഷ്‌ണൻ, വിഷയത്തിൽ സഭയുടെ ആശങ്കകൂടി അറിയിക്കണമെന്ന്‌ ആവശ്യപ്പെട്ടു. വിദ്യാർഥികൾക്ക്‌ നിയമസഹായം നൽകണമെന്ന ജി ആർ അനിലിന്റെ ആവശ്യവും മന്ത്രി അംഗീകരിച്ചു.


ദശലക്ഷക്കണക്കിന്‌ വിദ്യാർഥികളുടെ ഭാവി പന്താടുന്ന നടപടിയാണ്‌ എൻടിഎ ഉൾപ്പെടെ കേന്ദ്ര ഏജൻസികളുടെ ഭാഗത്തുനിന്നുണ്ടാകുന്നതെന്ന്‌ ജി ആർ അനിൽ ചൂണ്ടിക്കാട്ടി. വിഷയത്തിൽ പരിഹാരം ഉണ്ടാകാത്തത്‌ മനപ്പൂർവമാണ്‌ എന്ന സംശയം പല കോണുകളിൽനിന്നും ഉയരുന്നു. നീറ്റ്‌ പരീക്ഷയിൽ പങ്കെടുക്കുന്നതിൽ ഒന്നര ലക്ഷത്തോളംപേർ മലയാളികളാണ്‌. സിബിഎസ്‌ഇ പന്ത്രണ്ടാം ക്ലാസ്‌ പരീക്ഷ എഴുതിയത്‌ അര ലക്ഷത്തോളം മലയാളി വിദ്യാർഥികളാണ്‌. ഇവരുടെ ദുരിതവും കണ്ണീരും കണ്ടില്ലെന്ന്‌ നടിക്കാനാവില്ലെന്നും അനിൽ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home