അടിയന്തര പ്രമേയത്തെ ഭയപ്പെടുന്ന പ്രതിപക്ഷം ലോകത്ത് എവിടെയുമില്ല: മുഖ്യമന്ത്രി

തിരുവനന്തപുരം: നിയമസഭയിൽ അടിയന്തര പ്രമേയം അവതരിപ്പിക്കാന്‍ പ്രതിപക്ഷത്തിന് ഭയമാണെന്നും സഭയിൽ ക്രിയാത്മകമായ പങ്ക് വഹിക്കുന്നതിൽ പ്രതിപക്ഷം പൂർണ്ണമായും പരാജയപ്പെട്ടുവെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. അടിയന്തര പ്രമേയം അവതരിപ്പിക്കുന്നത് ഭയപ്പെടുന്ന പ്രതിപക്ഷത്തെ ലോകത്ത് എവിടെയെങ്കിലും കണ്ടിട്ടുണ്ടോ?. സർക്കാരിനെതിരെ ഉന്നയിക്കാൻ കാതലായ ഒരു ആരോപണവും ആക്ഷേപവും ഇല്ലാത്തതിനാൽ ചർച്ചകളെ ഭയന്ന് ഒളിച്ചോടുന്ന പ്രതിപക്ഷത്തെയാണ് സഭയിൽ കണ്ടത്. ബജറ്റ് ചർച്ചയിൽ പോലും പങ്കെടുക്കാതെ സഭ ബഹിഷ്കരിച്ച നിലപാട് ജനാധിപത്യത്തിന് ചേർന്നതല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇതുപോലെ വികസന വിരുദ്ധരായ പ്രതിപക്ഷം എവിടെയങ്കിലും ഉണ്ടായിട്ടുണ്ടോയെന്നും മുഖ്യമന്ത്രി ചോദിച്ചു. കേരളത്തിലെ പ്രതിപക്ഷം ഏതെങ്കിലും ഘട്ടത്തിൽ കേരളം മുന്നോട്ട് പോകുന്നതിന് എന്തെങ്കിലും സഹായം നൽകിയോ. നാട്ടിൽ നടകുന്ന വികസ പദ്ധതികളെ എതിർക്കാനാണ് തയ്യാറായത്. വികസനം യഥാർഥ രീതിയിൽ നടക്കണമെങ്കിൽ ആവശ്യമായ പണം വേണം. അതിനായി കിഫ്ബിയെ കൊണ്ടുവന്നപ്പോൾ എന്തെല്ലാം ആരോപണമാണ് നടത്തിയത്. ഏതെങ്കിലും ഘട്ടത്തിൽ കിഫ്ബിക്ക് അനുകൂലമായ നടപടി സ്വീകരിച്ചോ. കേന്ദ്രം തെറ്റായ നിലപാട് സ്വീകരിച്ചപ്പോൾ അത് ശരിയല്ല എന്ന് പറഞ്ഞോ.
ഇപ്പോ വേണ്ട എന്നാണ് നിലപാട്. എൽഡിഎഫ് അധികാരത്തിൽ ഇരിക്കുമ്പോൾ കേരളത്തിന്റെ വികസനം വേണ്ട എന്നാണ്. ദേശീയ പാത, ഗെയിൽ പൈപ്പ് ലൈൻ, ഇടമൺ കൊച്ചി പവർ ഹൈവേ, മലയോര ഹൈവേ, തീരദേശ ഹൈവേ തുടങ്ങിയവയെല്ലാം എൽഡിഎഫ് അധികാരത്തില്‍ ഉള്ളതുകൊണ്ട് നടന്നതാണ്. എതെങ്കിലും ഘട്ടത്തിൽ ഇതിനെ അനൂകൂലിച്ചോ. സംസ്ഥാനത്തെ ശ്വാസംമുട്ടിക്കുന്ന കേന്ദ്ര നിലപാടുകളെ വിമർശിക്കാൻ യുഡിഎഫ് തയ്യാറാകുന്നില്ല. കേരളെ തകരാതിരിക്കാൻ ഒറ്റക്കെട്ടായി നിൽക്കേണ്ട സമയത്തും സർക്കാരിനെ കുറ്റപ്പെടുത്താനാണ് ശ്രമിച്ചതെന്നും അദ്ദേഹം പറഞ്ഞു.











0 comments