print edition ആദ്യമല്ല, ആശമാർക്ക് ഓണത്തിനുമുമ്പ് ഓണറേറിയം 10 വർഷവും നൽകി

തിരുവനന്തപുരം: ചരിത്രത്തിലാദ്യമായാണ് ഓണത്തിനുമുന്പേ ഓണറേറിയവും ഉത്സവബത്തയും ആശമാരുടെ അക്കൗണ്ടിലെത്തുന്നതെന്ന സർക്കാർ അവകാശവാദം കള്ളം. കഴിഞ്ഞ പത്തുവർഷവും എൽഡിഎഫ് സർക്കാർ ഇക്കാര്യത്തിൽ കൃത്യത പാലിച്ചു. ആശമാർക്ക് വേതനം വർധിപ്പിച്ചതും ഉത്സവബത്ത അനുവദിച്ചതും എൽഡിഎഫ് സർക്കാരുകളാണ്.
ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് വേതനം വർധിപ്പിച്ചില്ലെന്നുമാത്രമല്ല അലവൻസുകൾ അനുവദിക്കുന്നതിലും പിശുക്കുകാട്ടി. ബാക്കി ജോലിചെയ്യാം എന്ന് എഴുതിവാങ്ങിയാണ് ഇത്തവണ ഓണറേറിയം മുൻകൂർ അനുവദിക്കുന്നത്. ആശമാരടക്കമുള്ള മുൻനിര ആരോഗ്യപ്രവർത്തകരുടെ പ്രശ്നങ്ങൾ പഠിച്ച് ഓണറേറിയവും മറ്റ് ആനുകൂല്യങ്ങളും യഥാസമയം അനുവദിക്കുന്നതിലെ തടസ്സം പരിഹരിക്കാൻ സർക്കാർ പ്രഥമ പരിഗണന നൽകിയെന്നതും വസ്‌തുതാവിരുദ്ധം. അധികാരത്തിൽ വന്നാൽ ആശമാരുടെ പ്രതിമാസവേതനം 21,000 രൂപയാക്കുമെന്നായിരുന്നു യുഡിഎഫ് വാഗ്‌ദാനം. അത് നടപ്പാക്കിയില്ല.










0 comments