ad
Deshabhimani

print edition വിദേശയാത്ര: മന്ത്രിമാരിൽനിന്ന്‌ ജനം പ്രതീക്ഷിക്കുന്നത്‌ സുതാര്യത: നൂർബിന റഷീദ്‌

noorbina
വെബ് ഡെസ്ക്

Published on Sep 23, 2026, 01:30 AM | 1 min read

കോഴിക്കോട്‌: മന്ത്രിമാരുടെ വിദേശയാത്രയുടെ സുതാര്യത അന്വേഷിക്കുന്നത്‌ ജനങ്ങളുടെ അവകാശമാണെന്ന്‌ വനിതാ ലീഗ്‌ മുൻ ദേശീയ ജനറൽ സെക്രട്ടറി നൂർബിന റഷീദ്‌. സർക്കാർ പണം ഉപയോഗിച്ചിട്ടില്ലെന്ന മറുപടിക്കപ്പുറം, ചെലവ് വഹിച്ചത് ആരാണ് എന്ന ചോദ്യത്തിനും വ്യക്തത ലഭിക്കുമ്പോഴാണ് സുതാര്യത ഉണ്ടാവുകയെന്ന്‌ സമൂഹമാധ്യമത്തിലെ കുറിപ്പിൽ നൂർബിന പറഞ്ഞു.


മന്ത്രിമാരിൽനിന്ന് ജനം പ്രതീക്ഷിക്കുന്നത് നിയമം പാലിക്കൽ മാത്രമല്ല. ഉയർന്ന നിലവാരത്തിലുള്ള സുതാര്യതയും ഉത്തരവാദിത്വവുമാണ്‌. സ്വന്തം പണമാണെങ്കിൽ തുറന്നുപറയുന്നതിലെന്താണ് ബുദ്ധിമുട്ട്. മറ്റാരെങ്കിലും വഹിച്ചിട്ടുണ്ടെങ്കിൽ, ആ വ്യക്തിയോ സ്ഥാപനമോ ആരാണ് എന്നുകൂടി വ്യക്തമാക്കണം.


മന്ത്രിമാരുടെ പെരുമാറ്റ ചട്ടപ്രകാരം വിലപിടിപ്പുള്ള സമ്മാനങ്ങൾ സ്വീകരിക്കുന്നതിനും ഔദ്യോഗിക ഇടപാടുള്ള വ്യക്തികളിൽനിന്ന് മന്ത്രിയോ, കുടുംബാംഗങ്ങളോ സമ്മാനങ്ങൾ സ്വീകരിക്കുന്നതിനും നിയന്ത്രണങ്ങളുണ്ട്.

മന്ത്രിമാരുടെ വിദേശയാത്ര സംബന്ധിച്ച് പ്രത്യേക മാർഗനിർദേശങ്ങൾ നിലവിലുണ്ട്. മന്ത്രിക്ക് ലഭിക്കുന്ന സൗജന്യ ആനുകൂല്യം വെറും സ്വകാര്യ സഹായമായി മാത്രം കാണാനാകില്ല.


വ്യവസായികൾ, മന്ത്രിയുമായി ഔദ്യോഗിക ഇടപാടുള്ള വ്യക്തികൾ, സ്ഥാപനങ്ങൾ എന്നിവയിൽ നിന്ന്‌ ആനുകൂല്യം ലഭിക്കുന്നുവെങ്കിൽ, അതിന്റെ ഉറവിടവും സ്വഭാവവും ജനങ്ങൾ അറിയേണ്ടതാണെന്നും നൂർബിന പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home