Deshabhimani

പൊലീസ് അസോസിയേഷൻ

print edition സർക്കാരിന് വീണ്ടും തിരിച്ചടി; പുനഃസംഘടന റദ്ദാക്കിയ ഉത്തരവിന് സ്‌റ്റേയില്ല

kerala police.jpg

പ്രതീകാത്മക ചിത്രം

വെബ് ഡെസ്ക്

Published on Oct 13, 2026, 01:30 AM | 1 min read

കൊച്ചി: അംഗത്വഘടന അട്ടിമറിച്ച്‌ കേരള പൊലീസ് അസോസിയേഷനുകൾ പിരിച്ചുവിട്ടത് റദ്ദാക്കിയ ഹൈക്കോടതി സിംഗിൾ ബെഞ്ച്‌ ഉത്തരവ് ചോദ്യം ചെയ്തുള്ള അപ്പീലിൽ സംസ്ഥാന സർക്കാരിന് വീണ്ടും തിരിച്ചടി. പുനഃസംഘടന റദ്ദാക്കിയ ഉത്തരവ് സ്റ്റേ ചെയ്യണമെന്ന ആവശ്യം ഡിവിഷൻ ബെഞ്ച് തള്ളി. അപ്പീലിൽ വിശദവാദം കേൾക്കാമെന്നും ജസ്റ്റിസ് എ കെ ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് എ കെ പ്രീത എന്നിവർ വ്യക്തമാക്കി. തുടർന്ന് എതിർകക്ഷികളായ പൊലീസ് അസോസിയേഷനുകൾക്ക് നോട്ടീസ് അയക്കാനും മൂന്ന് ആഴ്ചയ്‌ക്കകം സത്യവാങ്മൂലം നൽകാനും നിർദേശിച്ചു. ഹർജി നവംബർ നാലിന്‌ പരിഗണിക്കും.


പൊലീസ് അസോസിയേഷനുകൾ പുനഃസംഘടിപ്പിക്കാനോ നിർത്തലാക്കാനോ സർക്കാരിന് അധികാരമില്ലെന്നും സംഘടന രൂപീകരിക്കുന്നതും പ്രവർത്തനം നടത്തുന്നതും ഭരണഘടനാ അവകാശമാണെന്നുമായിരുന്നു സിംഗിൾ ബെഞ്ച് ഉത്തരവ്‌. കൂടാതെ ആഭ്യന്തരവകുപ്പ് നടപ്പാക്കിയ പൊലീസ് സംഘടനാ പുനഃക്രമീകരണ ഉത്തരവും അഡ്ഹോക് കമ്മിറ്റി രൂപീകരണവും കോടതി റദ്ദാക്കിയിരുന്നു. പൊലീസ് ഉദ്യോഗസ്ഥർക്ക് സംഘടനാപ്രവർത്തനം തുടരാമെന്നും വ്യക്തമാക്കി. ഇതിനെതിരെയാണ് സർക്കാർ അപ്പീൽ നൽകിയത്. അംഗങ്ങളുടെ സമ്മതമില്ലാതെയും അംഗീകൃത ബൈലോയ്ക്ക് വിരുദ്ധമായും അസോസിയേഷന്റെ അംഗത്വത്തിലും ആസ്തികളിലും സർക്കാർ ഇടപെട്ടത് ഭരണഘടനാലംഘനമാണെന്നും കോടതി വ്യക്തമാക്കിയിരുന്നു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home