മെമു ഉണ്ടാകില്ല: കോട്ടയം വഴിയുള്ള ട്രെയിനുകൾക്ക് 11ന് നിയന്ത്രണം

കോട്ടയം: കൊടൂരാറിന് കുറുകെയുള്ള പാലത്തിന്റെ മൂന്നാമത്തെ ഗർഡർ മാറ്റിസ്ഥാപിക്കുന്നതിനാൽ 11ന് കോട്ടയം വഴിയുള്ള ട്രെയിനുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തി. കൊല്ലം– എറണാകുളം മെമു എക്‌സ്‌പ്രസ്(ട്രെയിൻ നമ്പർ 66310) റദ്ദാക്കി. മധുര – ഗുരുവായൂർ എക്‌സ്‌പ്രസ് (ട്രെയിൻ നമ്പർ 16327) കൊല്ലത്ത് യാത്ര അവസാനിപ്പിക്കും. 12ന് ഗുരുവായൂരിൽനിന്ന് പുറപ്പെടേണ്ട ഗുരുവായൂർ– മധുര എക്‌സ്‌പ്രസ് (ട്രെയിൻ നമ്പർ 16328) കൊല്ലത്തുനിന്നാകും പുറപ്പെടുക. ട്രെയിൻ നമ്പർ 16326 കോട്ടയം– നിലമ്പൂർ എക്‌സ്‌പ്രസ് 11ന് ഏറ്റുമാനൂരിൽ നിന്നാകും പുറപ്പെടുക.
ആലപ്പുഴ വഴി തിരിച്ചുവിടും
16319 തിരുവനന്തപുരം നോർത്ത്- ബംഗളൂരു ഹംസഫർ എക്‌സ്‌പ്രസ്, 22503 കന്യാകുമാരി– ദിബ്രുഗഡ് സൂപ്പർഫാസ്റ്റ്, 16343 തിരുവനന്തപുരം– മധുര അമൃത എക്‌സ്‌പ്രസ്, 16347 തിരുവനന്തപുരം– മംഗളൂരു എക്‌സ്‌പ്രസ് എന്നിവ ആലപ്പുഴ വഴി തിരിച്ചുവിടും. 12നു രാവിലെ കോട്ടയത്ത് എത്തുന്ന 66322 കൊല്ലം- എറണാകുളം മെമു 15 മിനിറ്റും 16791 തൂത്തുക്കുടി– പാലക്കാട് പാലരുവി എക്‌സ്‌പ്രസ് 10 മിനിറ്റും പിടിച്ചിടും.










0 comments