സ്കൂൾ സമയമാറ്റത്തിൽ മാറ്റമില്ല; മുന്നോട്ടുപോകാൻ തീരുമാനം: വിദ്യാഭ്യാസമന്ത്രി

വി ശിവൻകുട്ടി
തിരുവനന്തപുരം: പുതിയ സ്കൂൾ സമയക്രമവുമായി സർക്കാർ മുന്നോട്ടുപോകുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി. വിവിധ മാനേജ്മെന്റ് സംഘടനകളുമായി നടത്തിയ ചർച്ചയ്ക്ക് ശേഷം വാർത്താസമ്മേളനത്തിലാണ് മന്ത്രി തീരുമാനം അറിയിച്ചത്.
ഏത് സാഹചര്യത്തിലാണ് സർക്കാർ തീരുമാനമെടുത്തതെന്ന് യോഗത്തിൽ അറിയിച്ചുവെന്ന് മന്ത്രി പറഞ്ഞു. ഭൂരിപക്ഷംപേരും സർക്കാർ നിലപാടിനെ സ്വാഗതം ചെയ്തു. 2025 മെയ് 31ലെ സർക്കാർ ഉത്തരവ് അനുസരിച്ച് 1 മുതൽ 4 വരെ ക്ലാസുകളിൽ 198 പ്രവൃത്തിദിനങ്ങളും, 5 മുതൽ 7 ക്ലാസുകളിൽ 200 പ്രവൃത്തിദിനങ്ങളും, 8 മുതൽ 10 ക്ലാസുകളിൽ 204 പ്രവൃത്തിദിനങ്ങളും ഉണ്ടാകണമെന്നാണ് ഉത്തരവ്. ഹൈക്കോടതിയുടെ കര്‍ശന ഉത്തരവിനെ തുടര്‍ന്നാണ് തീരുമാനമെടുത്തത്.
ചർച്ച നടത്തുകയെന്നത് ജനാധിപത്യസമീപനമാണ്. ഈ വർഷം ഇപ്പോൾ എടുത്ത തീരുമാനവുമായി സർക്കാർ മുന്നോട്ടുപോകും. പരാതികളുണ്ടെങ്കിൽ അടുത്ത അധ്യയനവർഷം പരിശോധിക്കാമെന്നും മന്ത്രി അറിയിച്ചു.









0 comments