ad
Deshabhimani

print edition സ്വാശ്രയ സംഘം ഫണ്ട്‌ തട്ടിപ്പ്‌ ; കോൺഗ്രസ്‌ വനിതാ നേതാവിനെതിരെ കേസെടുക്കാതെ പൊലീസ്‌

Assam congress.jpg

പ്രതീകാത്മകചിത്രം

വെബ് ഡെസ്ക്

Published on Sep 07, 2026, 01:01 AM | 1 min read

കൽപ്പറ്റ : കോടികളുടെ തട്ടിപ്പ്‌ നടത്തിയ കോൺഗ്രസ്‌ വനിതാ നേതാവിനെതിരെ കേസെടുക്കാതെ പൊലീസ്‌. ബത്തേരി രൂപതയുടെ സാമൂഹ്യക്ഷേമ വിഭാഗമായ ശ്രേയസിന്റെ സംഘങ്ങളിലെ വനിതകളുടെ പണം തട്ടിയ പൂതാടി പഞ്ചായത്ത്‌ സ്ഥിരംസമിതി അംഗവും കോൺഗ്രസ്‌ നേതാവുമായ സിബി സാബുവിനെതിരെയുള്ള പരാതിയാണ്‌ ഒതുക്കിത്തീർക്കാൻ ശ്രമിക്കുന്നത്‌.


സ്വയംസഹായ സംഘങ്ങളുടെ വായ്‌പ തിരിച്ചടവ്‌ തുകയായ 1.75 കോടിയോളം രൂപ തട്ടിയെടുത്തതായി ശ്രേയസ്‌ പുൽപ്പള്ളി മേഖലാ ഭാരവാഹികൾ കേണിച്ചിറ പൊലീസിൽ പരാതി നൽകി ദിവസങ്ങൾ പിന്നിട്ടിട്ടും കേസ്‌ രജിസ്‌റ്റർ ചെയ്‌തിട്ടില്ല. ഉന്നത കോൺഗ്രസ്‌ നേതാക്കളുടെ സമ്മർദത്തെത്തുടർന്നാണ്‌ കേസെടുക്കാത്തത്‌.


ശ്രേയസിന്റെ 125 സംഘങ്ങൾക്കായി ധനലക്ഷ്‌മി ബാങ്കിന്റെ കൽപ്പറ്റ ശാഖയിൽനിന്നും സ്‌റ്റേറ്റ്‌ ബാങ്ക്‌ ഓഫ്‌ ഇന്ത്യയുടെ കാപ്പിസെറ്റ്‌ ശാഖയിൽനിന്നുമായി 13 കോടി രൂപയോളം വായ്‌പ നൽകിയിരുന്നു. ഇതിന്റെ തിരിച്ചടവായി അംഗങ്ങൾ നൽകിയ പണമാണ്‌ തട്ടിയത്‌. ശ്രേയസിലെ ജീവനക്കാരിയായ സിബിക്കായിരുന്നു തുക ബാങ്കിൽ അടയ്‌ക്കാനുള്ള ചുമതല. തിരിച്ചടവ്‌ തുക ബാങ്കിൽ നൽകാതെ പല ഘട്ടത്തിലായി തട്ടിയെടുത്തു. ആദിവാസികളടക്കമുള്ള നൂറോളം നിർധന വനിതകളാണ്‌ തട്ടിപ്പിനിരയായത്‌. പരാതി നൽകാതിരിക്കാൻ പലരെയും സമ്മർദത്തിലാക്കുന്നതായും ആക്ഷേപമുണ്ട്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home