സ്‌പീക്കറുടെ മുഖം മറച്ച് ബാനർ

നാടകം പൊളിഞ്ഞപ്പോൾ 
അഴിഞ്ഞാട്ടം ; വാച്ച് ആന്‍ഡ് വാര്‍ഡുമാരെ ആക്രമിച്ച് 
 പ്രതിപക്ഷ എംഎല്‍എമാര്‍

niyamasabha

നിയമസഭയിൽ പ്രതിപക്ഷം സ്പീക്കറെ മറച്ച് ബാനർ ഉയർത്തിയപ്പോൾ

avatar
ആൻസ്‌ ട്രീസ ജോസഫ്‌

Published on Oct 09, 2025, 03:00 AM | 1 min read


തിരുവനന്തപുരം

നോട്ടീസ്‌ നൽകി വിഷയങ്ങൾ ചർച്ച ചെയ്യാൻ ഭയക്കുന്ന പ്രതിപക്ഷം ബുധനാഴ്‌ച സഭയിൽ നടത്തിയത്‌ അതിരുവിട്ട അഴിഞ്ഞാട്ടം. മുഖ്യമന്ത്രിക്കുനേരെ പാഞ്ഞടുത്ത്‌ ഭീകരാന്തരീക്ഷം സൃഷ്‌ടിച്ച പ്രതിപക്ഷാംഗങ്ങൾ വനിതാ വാച്ച്‌ ആൻഡ്‌ വാർഡ്‌ അംഗങ്ങളെ കൈയേറ്റം ചെയ്‌തു. രണ്ട്‌ ദിവസമായി ഡയസിന്‌മുന്പിലെത്തി സ്‌പീക്കറുടെ മുഖം ബാനർ കൊണ്ട്‌ മറച്ച്‌ നടത്തിയ സമരാഭാസം വിലപ്പോയില്ലെന്ന്‌ കണ്ടതോടെയാണ്‌ അഴിഞ്ഞാടിയത്‌.


ബുധൻ രാവിലെ ചോദ്യോത്തരം തുടങ്ങിയപ്പോള്‍തന്നെ പ്രതിപക്ഷം ബാനറും പ്ലക്കാര്‍ഡുമായി നടുത്തളത്തിലിറങ്ങി. ബഹളത്തിനിടയിലും ചോദ്യോത്തരം പുരോഗമിച്ചു.

ഇ‍ൗ സമയം മുഴുവൻ പ്രതിപക്ഷ അംഗങ്ങൾ കൂകിവിളിച്ചു. സഭയെ അവഹേളിക്കുന്നത്‌ നിയമസഭയിലെത്തിയ വിദ്യാർഥികള്‍ കാണുമെന്നും ബാനറുമായി പിന്മാറണമെന്നും സ്‌പീക്കർ പലവട്ടം ആവശ്യപ്പെട്ടു.


നടപടി തുടരുന്നതിനിടെ എ പി അനിൽകുമാർ മുഖ്യമന്ത്രി പിണറായി വിജയന് മുന്നിലെത്തി ബഹളമുണ്ടാക്കി. ഇതോടെ മന്ത്രിമാരായ സജി ചെറിയാൻ, പി എ മുഹമ്മദ് റിയാസ്, കെ രാജൻ എന്നിവര്‍ മുഖ്യമന്ത്രിക്കടുത്തെത്തി. പിന്നാലെ ഭരണപക്ഷ എംഎൽഎമാരും. അതോടെ മറ്റു പ്രതിപക്ഷാംഗങ്ങൾ കൂടി മുഖ്യമന്ത്രിയുടെ സീറ്റിനു മുന്നിലെത്തി. പിന്നീട്‌ സ്‌പീക്കറുടെ ചേംബറിലേക്ക്‌ കടന്നുകയറാൻ ശ്രമിച്ചു.


ഇവിടെവച്ചാണ്‌ വനിതാ വാച്ച്‌ ആൻഡ്‌ വാർഡ്‌ അംഗങ്ങളെ കൈയേറ്റം ചെയ്‌തത്‌. ഇതോടെ സഭ നിർത്തിച്ചതായി സ്‌പീക്കർ അറിയിച്ചു. വാച്ച് ആന്‍ഡ് വാര്‍ഡിനെ ആക്രമിച്ച റോജി എം ജോണിനെ സഭയിൽനിന്ന് പുറത്താക്കണമെന്ന്‌ മന്ത്രി വി ശിവന്‍കുട്ടി ആവശ്യപ്പെട്ടു.

വീണ്ടും സ്‌പീക്കർ ചെയറിലെത്തി സഭാനടപടി പുനരാരംഭിച്ചു. തങ്ങൾ ബഹിഷ്‌കരിക്കുകയാണെന്ന്‌ പ്രതിപക്ഷ നേതാവ്‌ അറിയിച്ചു.


രണ്ടുദിവസമായി സഭ അലങ്കോലമാക്കാനാണ്‌ പ്രതിപക്ഷം ശ്രമിച്ചത്‌. സുഗമമായ നടത്തിപ്പിനായി ബുധൻ രാവിലെ 8.30ന്‌ സ്‌പീക്കർ കക്ഷി നേതാക്കളുടെ യോഗം വിളിച്ചിരുന്നു. മുഖ്യമന്ത്രി അടക്കം ഭരണപക്ഷത്തെ കക്ഷിനേതാക്കൾ എത്തിയെങ്കിലും പ്രതിപക്ഷം പങ്കെടുത്തില്ല.




deshabhimani section

Related News

View More
0 comments
Sort by

Home