ad
Deshabhimani

print edition നിവിൻ പോളി വിജിലൻസ് കമാൻഡോ; ‘പ്രോജക്ട് സീറോ' പദ്ധതിക്ക്‌ തുടക്കം

Project zero.jpg
വെബ് ഡെസ്ക്

Published on Jul 30, 2026, 12:00 AM | 1 min read

തിരുവനന്തപുരം: സംസ്ഥാന വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ നടപ്പാക്കുന്ന ‘പ്രോജക്ട് സീറോ' പദ്ധതിയുടെ വിജിലൻസ് കമാൻഡോ യുവജന ക്യാമ്പയിൻ സംസ്ഥാന ഉദ്ഘാടനം മന്ത്രി രമേശ് ചെന്നിത്തല നിർവഹിച്ചു. ​


വിജിലൻസ് കമാൻഡോ ബാഡ്ജ് അണിയിച്ച് നടൻ നിവിൻ പോളിയെ സംസ്ഥാനത്തെ ആദ്യത്തെ വിജിലൻസ് കമാൻഡോയായി മന്ത്രി പ്രഖ്യാപിച്ചു. തുടർന്ന് വിവിധ വിദ്യാലയങ്ങളിൽനിന്ന്‌ തെരഞ്ഞെടുത്ത വിദ്യാർഥികൾക്ക് കമാൻഡോ ബാഡ്ജ് കൈമാറി.


നിവിൻ പോളി വിദ്യാർഥികൾക്ക് യൂത്ത് ഇന്റഗ്രിറ്റി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. വി മുരളീധരൻ എംഎൽഎ അധ്യക്ഷനായി. വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാം, ഗവർണറുടെ സെക്രട്ടറി ഡോ. കെ വാസുകി, ലയോള ഇൻസ്റ്റിറ്റ്യൂഷൻസ് ഡയറക്ടറും മാനേജരുമായ ഫാ. സണ്ണി കുന്നപ്പള്ളിൽ, ഡയറക്ടറും സ്‌കൂൾ പ്രിൻസിപ്പലുമായ ഫാ. ഡോ. സാൽവിൻ അഗസ്റ്റിൻ, ലയോള കോളേജ് പ്രിൻസിപ്പൽ ഡോ. പ്രകാശ് പിള്ള, ഐജി പി തോംസൺ ജോസ്, എസ്‌പി എസ് ആർ ജ്യോതിഷ് കുമാർ എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home