ad
Deshabhimani

print edition നിധിൻരാജിന്റെ മരണം; പുതിയസംഘം അന്വേഷണം തുടങ്ങി

നിതിൻ രാജിന്റെ മരണം: ആരോഗ്യ സർവകലാശാലാ അന്വേഷണം ഇന്ന്; അധ്യാപകർ ഒളിവിൽ

നിധിൻരാജ്

വെബ് ഡെസ്ക്

Published on Jul 23, 2026, 12:00 AM | 1 min read

കണ്ണൂർ : അഞ്ചരക്കണ്ടി സ്വാശ്രയ ഡെന്റൽ കോളേജ് ഒന്നാം വർഷ ബിഡിഎസ്‌ വിദ്യാർഥി നിധിൻരാജിന്റെ മരണം അന്വേഷിക്കുന്ന പുതിയ ക്രൈംബ്രാഞ്ച്‌ സംഘം കണ്ണൂരിലെത്തി. മലപ്പുറം ക്രൈംബ്രാഞ്ച്‌ എസ്‌പി എം പി മോഹനചന്ദ്രന്റെ മേൽനോട്ടത്തിൽ ഡിവൈഎസ്‌പി ജീവൻ ജോർജിനാണ്‌ അന്വേഷണച്ചുമതല. കണ്ണൂർ എസ്‌പി കെ വി വേണുഗോപാലിൽനിന്ന്‌ കേസ്‌ ഫയലുകൾ ഏറ്റുവാങ്ങി പരിശോധിച്ചതായി എസ്‌പി എം പി മോഹനചന്ദ്രൻ പറഞ്ഞു.

മുഖ്യപ്രതി എം കെ റാമിനെ വീണ്ടും അറസ്‌റ്റുചെയ്യാനുള്ള അനുമതിക്കായി പൊലീസ്‌ തലശേരി എസ്‌സി–എസ്‌ടി പ്ര ത്യേക കോടതിയിൽ നൽകിയ ഹർജി വ്യാഴാഴ്‌ച പരിഗണിക്കും. കോടതിയുടെ അനുമതി ലഭിച്ചാൽ ഡോ. റാമിനെ ഉടൻ അറസ്‌റ്റുചെയ്യും. നിധിൻരാജിന്റെ കുടുംബത്തിന്റെ മൊഴി വീണ്ടുമെടുക്കും.


നിധിൻരാജ് കേസ്: സർക്കാർ പ്രതികൾക്കൊപ്പം– പികെഎസ്


തിരുവനന്തപുരം : കണ്ണൂർ അഞ്ചരക്കണ്ടി സ്വകാര്യ ഡെന്റൽ കോളേജ് വിദ്യാർഥി നിധിൻരാജ് ആത്മഹത്യചെയ്ത സംഭവത്തിന്റെ അന്വേഷണ നടപടികളിൽ പൊലീസിന്റെ ഭാഗത്ത്‌ ഗുരുതര വീഴ്ചയാണ് ഉണ്ടായതെന്ന് പട്ടികജാതി ക്ഷേമസമിതി. മുഖ്യപ്രതി ഡോ. റാമിനെ അറസ്റ്റ് ചെയ്തുവെങ്കിലും കോടതി വിട്ടയക്കാൻ ഇടയാക്കിയത് പ്രതിയെ രക്ഷിക്കാനുള്ള സർക്കാർ നീക്കത്തിന്റെ ഭാഗമാണ്. ഇതുവരെ ഉണ്ടാകാത്ത വീഴ്ചയാണ് കേസിലുണ്ടായത്. നടപടിക്രമങ്ങൾ പാലിക്കാതെ പ്രതിയെ അറസ്റ്റ് ചെയ്തതും കോടതി വിട്ടയച്ച പ്രതിയെ കോടതി വളപ്പിൽവച്ച് വീണ്ടും അറസ്റ്റ് ചെയ്തതും സുപ്രീംകോടതി മാർഗനിർദേശങ്ങളുടെ നഗ്നമായ ലംഘനമാണ്. ഇതുവരെ പുറത്തുവന്ന വിവരങ്ങൾപ്രകാരം പൊലീസും പ്രതിഭാഗവും ഒത്തുകളിച്ചിട്ടുണ്ട്. അന്വേഷകസംഘത്തിന് സംഭവിച്ച ഗുരുതരവീഴ്ച അന്വേഷിച്ച്‌ കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്ന്‌ സംസ്ഥാന പ്രസിഡന്റ് വണ്ടിത്തടം മധുവും സെക്രട്ടറി വി പൊന്നുക്കുട്ടനും ആവശ്യപ്പെട്ടു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home