ad
Deshabhimani

print edition നിധിൻ രാജിന്റെ മരണം: അന്വേഷണം ഉ‍ൗർജിതമാക്കണം; സംസ്ഥാന പൊലീസ്‌ മേധാവിക്ക്‌ പികെഎസ്‌ നിവേദനം നൽകി

PKS.jpg

നിധിൻ രാജിന്റെ മരണം വിശദമായി അന്വേഷിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ സംസ്ഥാന പൊലീസ്‌ മേധാവി റവാഡ ചന്ദ്രശേഖറിന്‌ പികെഎസ്‌ ഭാരവാഹികൾ നിവേദനം നൽകുന്നു

വെബ് ഡെസ്ക്

Published on Apr 28, 2026, 12:04 AM | 1 min read

തിരുവനന്തപുരം: അഞ്ചരക്കണ്ടി ഡെന്റൽ കോളേജിലെ വിദ്യാർഥി നിധിൻ രാജിന്റെ മരണത്തിലേക്ക് നയിച്ച കാരണങ്ങൾ വിശദമായി അന്വേഷിക്കണമെന്ന്‌ പട്ടികജാതി ക്ഷേമസമിതി. അന്വേഷണം ഊർജിതമാക്കണമെന്നും ഉത്തരവാദികളായ മുഴുവൻപേരെയും അറസ്റ്റ് ചെയ്യണമെന്നും സംസ്ഥാന പൊലീസ്‌ മേധാവിക്ക്‌ നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു.


പട്ടികജാതി വിഭാഗത്തിൽപ്പെട്ട നിധിൻ രാജിന്റെ കുടുംബത്തിന് നീതി ലഭ്യമാക്കാനും അന്വേഷണം കുറ്റമറ്റ രീതിയിൽ വേഗം പൂർത്തിയാക്കാനും വേണ്ട നിർദേശങ്ങൾ പ്രത്യേക അന്വേഷകസംഘത്തിന് നൽകണം. അധ്യാപകരുടെയും കോളേജ് മാനേജ്മെന്റിന്റെയും പങ്ക് അന്വേഷിക്കണം. മരണവുമായി ബന്ധപ്പെട്ട വിവരങ്ങൾ കൈമാറാൻ തയ്യാറാകുന്ന കുട്ടികൾക്ക് അധ്യാപകരുടെയോ മാനേജ്മെന്റിന്റെയോ സമ്മർദം കൂടാതെ മൊഴി നൽകാൻ സാഹചര്യമുണ്ടാക്കണം.


നിധിന്റെ മരണത്തിന് തൊട്ടുമുമ്പ് പ്രിൻസിപ്പലിന്റെ മുറിയിൽ നടന്ന കൂടിക്കാഴ്ചയുടെയും ചോദ്യം ചെയ്യലിന്റെയും രേഖകൾ പരിശോധിച്ച്‌ ആർക്കെങ്കിലും മരണത്തിൽ പങ്കുണ്ടെങ്കിൽ അവരെയും പ്രതിചേർക്കണം. ഉന്നത വിദ്യാഭ്യാസ മേഖലയിലെ ദളിത് വിദ്യാർഥികളുടെ പഠനം സമ്മർദങ്ങൾക്കും അധിക്ഷേപങ്ങൾക്കും ജാതി വിവേചനത്തിനും ഇടനൽകാത്ത വിധത്തിൽ പൂർത്തിയാക്കുന്നതിനും ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ഇടപെടണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു.


പികെഎസ്‌ സംസ്ഥാന പ്രസിഡന്റ്‌ വണ്ടിത്തടം മധു, സെക്രട്ടറി വി പൊന്നുക്കുട്ടൻ, കെ ശാന്തകുമാരി എംഎൽഎ, എം പി റസൽ, സുനിൽകുമാർ, ഡി സുരേഷ് കുമാർ എന്നിവരും ഒപ്പമുണ്ടായി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home